കൊല്‍ക്കൊത്ത: ഏഴ് ഘട്ടമായി നടക്കുന്ന ബംഗാളിലെ തെരഞ്ഞെടുപ്പ് കാലത്ത് ഇക്കുറി മനുഷ്യരക്തംകൊണ്ടുള്ള രാഷ്‌ട്രീയ ഹോളി അനുവദിക്കില്ലെന്ന് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസിന്റെ താക്കീത്. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ ബൂത്ത് പിടിച്ചെടുക്കലും കൊലയും നടക്കില്ലെന്ന പരോക്ഷമായ സൂചന നല്‍കുകയായിരുന്നു ആനന്ദബോസ്.
തെരഞ്ഞെടുപ്പില്‍ അക്രമവും അഴിമതിയും അവസാനിപ്പിക്കും. എപ്പോഴും ജനങ്ങള്‍ക്ക് ഞാന്‍ ലഭ്യമായിരിക്കും. – ആനന്ദ ബോസ് പറയുന്നു.
ബംഗാളിലെ തെരഞ്ഞെടുപ്പ് തീരും വരെ താന്‍ വിളിപ്പുറത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് താന്‍ എപ്പോഴും ലഭ്യമായിരിക്കുമെന്നും ഗവര്‍ണര്‍ ആനന്ദബോസ് വ്യക്തമാക്കി.
കഴിഞ്ഞ തവണത്തെ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വന്‍ അക്രമങ്ങള്‍ നടന്നിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് തൃണമൂല്‍ ഗുണ്ടകളുടെ ബൂത്ത് പിടിച്ചെടുക്കലും തെരഞ്ഞെടുപ്പിന് ശേഷം അക്രമവും നടന്നിരുന്നു. 2023ലെ നിയമസഭാ വോട്ടെടുപ്പ് കാലത്ത് കൂച്ച് ബീഹാര്‍, മാള്‍ഡ, സൗത്ത് 24 പര്‍ഗാനാസ്, നദിയ, മൂര്‍ഷിദാബാദ്, നോര്‍ത്ത് ദിനജ് പൂര്‍ എന്നിവിടങ്ങളില്‍ ബോംബേറും ബൂത്ത് പിടിച്ചെടുക്കലും ആക്രമണങ്ങളും നടന്നു. അന്ന് 13 പേര്‍ കൊല്ലപ്പെട്ടു. പിന്നീട് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വിജയിച്ചതിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണവും ബിജെപിക്ക് വോട്ടു ചെയ്ത സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് വിധേയമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: