തിരുവനന്തപുരം: ബിജെപിയില്‍ അംഗത്വമെടുത്ത പത്മജ വേണുഗോപാലിനെതിരായ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മങ്കൂട്ടത്തിലിന് വിമര്‍ശനം. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം മോശമാണെന്ന് ശൂരനാട് രാജശേഖരന് പറഞ്ഞു. രാഹുലിന് അഹങ്കാരത്തിന്റെ സ്വരമെന്നും അനാവശ്യമായി കരുണാകരന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്നും അദ്ദഹം പറഞ്ഞു.താഴേത്തട്ടില്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ശൂരനാട് രാജശേഖരന് പറഞ്ഞു.എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്.
വിമര്‍ശനത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി.നേരത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ മാത്രമായിരുന്നു കെപിസിസി നേതൃയോഗത്തിന്റെ അജണ്ടയിലുണ്ടായിരുിന്നത്. കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് സിഎഎ വിരുദ്ധ സമരങ്ങള്‍ കൂടി അജണ്ടയിലേക്ക് വന്നത്. വിജ്ഞാപനത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: