ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്ത ചലച്ചിത്ര താരം ആര്. ശരത്കുമാറും അദ്ദേഹത്തിന്റെ അഖിലേന്ത്യ സമത്വ മക്കള്‍ പാര്‍ട്ടിയും ബിജെപിയില്‍ ലയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ സാന്നിധ്യത്തില്‍ നടന്ന ലയനയോഗത്തില് സമത്വ കക്ഷി നേതാക്കളും പങ്കെടുത്തു.
നരേന്ദ്ര മോദി തന്നെ മൂന്നാമതും പ്രധാനമന്ത്രിയാകുമെന്നു പറഞ്ഞ ശരത്കുമാര്, രാജ്യത്തിന്റെ ഐക്യത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ഇത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. മോദിയുടെ നേതൃത്വത്തില്‍ യുവാക്കളുടെ ഭാവി ശോഭനമാണ്.
തമിഴ്നാട്ടില്‍ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: