കോട്ടയം: ‘കേന്ദ്ര സര്‍ക്കാരിന്റെ കാട്ടിലെ’ കാട്ടാനയും കാട്ടുപോത്തും നാട്ടുകാരെ ആക്രമിക്കുന്നതിനെക്കുറിച്ച് നെടുനീളത്തില്‍ അച്ചു നിരത്തുന്ന മാദ്ധ്യമങ്ങളില്‍ കരടു പോലെ വന്ന ഒരു വാര്‍ത്തയുണ്ട്. വന്യജീവി ശല്യം നേരിടാന്‍ കേരള സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍15.82 കോടി അനുവദിച്ചു എന്നത് . കെ. മുരളീധരന് നേരത്തെ ഉന്നയിച്ച സബ്മിഷന് മറുപടിയായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രി ഭൂപേന്ദര്‍ യാദവ് അറിയിച്ചതാണിത്.
കേരളത്തിലെ അതിര്‍ത്തി ജില്ലകളില്‍ പണ്ടില്ലാത്ത വിധം കാട്ടുമൃഗങ്ങളുടെ ശല്യം വര്‍ദ്ധിച്ചിട്ടുണ്ട്. ഭക്ഷണലഭ്യത കുറഞ്ഞതും വേനലിന്റെ കാഠിന്യവും അതിന് കാരണങ്ങളാണെന്നാണ് വിലയിരുത്തല്‍. മനുഷര്ക്കും മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും കോട്ടം വരാത്ത വിധം ഇത്തരമൊരു പ്രതിസന്ധി നേരിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാട്ടുമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാനുള്ള സാഹചര്യങ്ങള്‍ പഠിച്ച് വേണ്ട പരിഹാര മാര്‍ഗങ്ങള്‍ തേടുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലുള്ള പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ത്താല്‍ വ്യാപകമായ വനനശീകരണത്തിലേക്ക് അത് നയിക്കുമെന്നും പൊതുവില്‍ ആശങ്കയുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: