ആറ്റിങ്ങള്‍ : മുദാക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഇന്‍ഡി സംഖ്യം അധികാരത്തില്‍. എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് യുഡിഎഫ് അംഗങ്ങള്‍ കൂട്ടത്തോടെ വോട്ടുചെയ്തു. സിപിഐയുമായുള്ള തര്‍ക്കത്തിലുണ്ടായ അവിശ്വാസത്തെ തുടര്‍ന്ന് എല്‍ഡിഎഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
ബിജെപി 7, കോൺഗ്രസിന് 5, സിപിഎം 4 , സിപിഐ 2, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് മെമ്പർമാരുടെ എണ്ണം. പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സിപിഎമ്മിന്റെ നാലും സിപിഐയുടെ രണ്ടും ഒരു സ്വതന്ത്രനും കോൺഗ്രസിലെ അഞ്ചുപേരും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. ബിജെപിയുടെ 7 സീറ്റിനു പുറമേ ഒരു സ്വതന്ത്രന്റെ വോട്ട് കൂടി ബിജെപിക്ക് ലഭിച്ചു
സിപിഐയുടെ അംഗവും ക്വാറി ഉടമയുമായ പള്ളിയറ ശശിയാണ് പുതിയ പ്രസിഡന്റ്. നേരത്തെ പള്ളിയറ ശശി സിപിഎമ്മുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വികസന സ്റ്റാന്റിങ് കമ്മറ്റി സ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പൂവണത്തുംമൂട് മണികണ്ഠന് വിജയിച്ചിരുന്നു. ഇന്‍ഡി സഖ്യം രൂപീകരിച്ചശേഷം കേരളത്തില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ഭരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: