ഹരിപ്പാട്: രാഷ്ട്ര നന്മയ്ക്കായി അഹോരാത്രം പണിയെടുത്ത ഡി.അശ്വിനിദേവ് ഇനി ഓര്‍മ്മ. കായംകുളം കോയിക്കപ്പടി ജങ്ഷനില്‍ ഉണ്ടായ സ്കൂട്ടര്‍ അപകടത്തില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് നാടിനും സഹപ്രവര്‍ത്തകര്‍ക്കും തീരാദുഃഖമായി. സാമൂഹ്യ – സാംസ്കാരിക രംഗത്ത് അടിയുറച്ചു നിന്നു അദ്ദേഹം. 2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ ബിജെപിസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ എതിരാളികള്‍ക്ക് പോലും അദ്ദേഹത്തോട് ബഹുമാനമായിരുന്നു.
മണ്ഡലത്തിലെ എല്ലാ പ ഞ്ചായത്തുകളിലും പ്രവര്‍ത്തകരോടൊപ്പം അശ്വിനിദേവ് ഓടിനടന്ന് ഹരിപ്പാടിന്റെ ഹൃദയസ്പന്ദനങ്ങള്‍ നേരിട്ട് മനസ്സിലാക്കി നാടിന്റെ വികസനത്തെ പറ്റി ഒരു രൂപരേഖ തന്നെ തയ്യാറാക്കി.
തന്നെ ജയിപ്പിച്ചാല്‍ ക്ഷേത്ര നഗരമായ ഹരിപ്പാടിന്റെ മുഖച്ഛായ മാറ്റുമെന്ന് വോട്ടര്‍മാരെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചു. അന്ന് കെട്ടിവയ്ക്കാനുള്ള പണം പോലും നല്‍കിയത് വിവാഹിതരായ വധൂവരന്മാരായിരുന്നു. ഹരിപ്പാട് നിന്നും പരാജയം ഏറ്റുവാങ്ങിയെങ്കിലും തന്റെ സ്വദേശമായ കായംകുളം നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ തുടര്‍ച്ചയായി അശ്വിനിദേവ് വിജയിച്ച് ജനപിന്തുണ തെളിയിച്ചു.
താലൂക്ക് ആശുപത്രിയിലെ പ്രാഥമിക നടപടികള്‍ക്ക് ശേഷം നാളെ രാവിലെ 10. 30ന് അശ്വിനിയുടെ മൃതദേഹം വിലാപയാത്രയായി കായംകുളം ബിജെപി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മുന്‍സിപ്പാലിറ്റി കൗണ്‍സില്‍ ആദരവ് നല്‍കും, തുടര്‍ന്ന് ശ്രീരാമകൃഷ്ണാശ്രമം ചിറക്കടവ് വാര്‍ഡ് വഴി ഫാക്ടറി വാര്‍ഡ്, ഇതിനുശേഷം സ്വവസതിയായ ചിറക്കടവ് ഭാഗ്യ ഭവനത്തില്‍ എത്തിച്ചു വൈകിട്ട് നാലുമണിയേടെ സംസ്ക്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: