ന്യൂദല്‍ഹി: സര്‍ക്കാര്‍ ഭൂമി കയ്യേറിയ സ്ഥലത്ത് നടത്തുന്ന ആം ആദ്മിയുടെ ഓഫീസ് ഒഴിപ്പിക്കുന്ന കേസില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവു കൂടിയായ അഭിഭാഷകന് അഭിഷേക് മനു സിംഘ് വിയ്ക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പരിഹാസം. ദല്‍ഹി ഹൈക്കോടതിയ്ക്ക് കെട്ടിടം പണിയാനാണ് കയ്യേറ്റ ഭൂമിയില്‍ നിന്നും ആം ആദ്മി ഓഫീസ് ഒഴിപ്പിക്കുന്നത്.
ഈ കേസിന്റെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഷേക് മനു സിംഘ് വിയോട് പറഞ്ഞു: “ഈ കേസില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടി താങ്കള്‍ ഹാജരാകരുതായിരുന്നു. താങ്കള്‍ ഹാജരാകരുതായിരുന്നു. കാരണം ദല്‍ഹി ഹൈക്കോടതിയ്ക്ക് കെട്ടിടം പണിയാന്‍ വേണ്ടി സ്ഥലം കിട്ടേണ്ട കേസാണിത്. താങ്കള്‍ ഞങ്ങള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടിയിരുന്നത്”. പാതി പരിഹാസത്തോടും കൂടിയാണ് ചന്ദ്രചൂഡ് ഈ പ്രസ്താവന നടത്തിയത്.
രാജ്യത്തെ ആറ് ദേശീയപാര്‍ട്ടികളില്‍ ഒന്നാണ് ആം ആദ്മി എന്നായിരുന്നു അഭിഷേക് മനു സിംഘ് വി വാദിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പ് റോഡില്‍ കിടക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയ സമവായം ഉണ്ടാകണമെന്നും അഭിഷേക് മനു സിംഘ് വി വാദിച്ചു. “മറ്റ് പാര്‍ട്ടികളെല്ലാം ദല്‍ഹിയില്‍ കണ്ണായ സ്ഥലത്ത് ഓഫീസ് നടത്തുമ്പോള്‍ ഞങ്ങള്‍ക്ക് (ആം ആദ്മിക്ക്) മാത്രം ബദര്‍പൂരില്‍ സ്ഥലം നല്‍കാമെന്നാണ് പറയുന്നത്. ഇത് അന്യായമാണ്”- അഭിഷേക് മനു സിംഘ് വി വാദിച്ചു.
“നിങ്ങള്‍ക്ക് പുതിയ ഒരു പ്ലോട്ട് കിട്ടാന്‍ ഞങ്ങളുടെ നല്ല ഓഫീസാണ് നിങ്ങള്‍ ഇത്രയും കാലം ഉപയോഗിച്ചത്. ഇതെങ്ങിനെ ന്യായീകരിക്കാന്‍ സാധിക്കും?”- ദല്‍ഹി ഹൈക്കോടതി കയ്യേറി ഓഫീസ് വെച്ചതിനെ വിമര്‍ശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹൈക്കോടതിയെയും സുപ്രീംകോടതിയെയും തടങ്കലില്‍ വെക്കാന്‍ ആം ആദ്മിയ്ക്ക് ആവില്ലെന്നും എന്തായാലും ആം ആദ്മി ഓഫീസ് ഒഴിഞ്ഞേ പറ്റൂവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
2015ല്‍ ആം ആദ്മിക്ക് ഈ ഓഫീസ് ദല്‍ഹി സര്‍ക്കാര്‍ നല്‍കിയതാണെന്ന് അഭിഷേക് മനു സിംഘ് വി വാദിച്ചു. ദല്‍ഹി ഹൈക്കോടതിക്ക് കുടുംബക്കോടതി പണിയാന്‍ 2022ല്‍ ഈ സ്ഥലം അനുവദിച്ചതാണെന്ന് കേസിലെ അമിക്കസ് ക്യൂറിയായ കെ. പരമേശ്വര്‍ പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് ഈ പ്ലോട്ട് നല്‍കിയതായി ഹൈക്കോടതിയുടെ പക്കലുള്ള ഒരു രേഖയിലുമില്ലെന്നും അമിക്കസ് ക്യൂറി വാദിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ലോക് സഭാ തെരഞ്ഞെടുപ്പ് മെയ് മാസത്തില്‍ നടക്കുന്നത് കണക്കിലെടുത്ത് ജൂണ്‍ 15 വരെ ഓഫീസ് ഒഴിയുന്നതിന് ആം ആദ്മിക്ക് സമയം നീട്ടി നല്‍കുന്നതായും സുപ്രീംകോടതി പറഞ്ഞു. ദല്‍ഹിയിലെ റൗസ് അവന്യൂവിലുള്ള ഓഫീസാണ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദല്‍ഹി ഹൈക്കോടതിയുടെ പുതിയ ഓഫീസ് കെട്ടിടങ്ങള്‍ പണിയുന്നത് പൊതുജനങ്ങള്‍ക്കും പൗരന്മാര്ക്കും നല്ലതല്ലേയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: