ബംഗാള്‍: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടെന്ന പരസ്യവിമര്‍ശനം ഉയര്‍ത്തി തൃണമൂല്‍ എംഎല്‍എ തപസ് റോയ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. അദ്ദേഹം എംഎല്‍എ സ്ഥാനവും ഒഴിഞ്ഞു.
സന്ദേശ്ഖലി പ്രശ്നം കൈകാര്യം ചെയ്ത രീതിയിലും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. ജനവരിയില്‍ തന്റെ വീട് ഇഡി റെയ്ഡ് ചെയ്തപ്പോള്‍ തന്റെ കൂടെ നില്‍ക്കാത്തതിനും അദ്ദേഹം പാര്‍ട്ടിയെ വിമര്‍ശിച്ചു.
പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതികളിലും നിരാശയുണ്ട്. – തപസ് റോയ് പറഞ്ഞു. വടക്കന്‍ കൊല്‍ക്കൊത്തയിലെ തൃണമൂല്‍ എംപി സുദീപ് ബന്ദോപാധ്യായയുമായി തപസ് റോയിക്ക് പല അഭിപ്രായഭിന്നതകളുമുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി താന്‍ പാര്‍ട്ടിയുടെ വിശ്വസ്തസേവകനാണെന്നും തപസ് റോയ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: