തൃശുര്: സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച കിരീടത്തിലെ സ്വര്‍ണത്തിന്റെ തൂക്കം സംബന്ധിച്ച് കോണ്‍ഗ്രസ് ഉയര്‍ത്തിയ വിവാദം ഇടത് സൈബര്‍ സഖാക്കളും ഏറ്റുപിടിച്ചിരിക്കുകയാണ്. നടന് സമര്‍പ്പിച്ചത് സ്വര്‍ണ്ണമല്ല, ചെമ്പാണ് എന്ന തരത്തിലാണ് പ്രചാരണം. സുരേഷ് ഗോപിയെ ഉകഴ്്ത്താനുള്ള പുതിയ തട്ടിപ്പ് മാത്രമാണിതെന്നതാണ് യാഥാര്‍ത്ഥ്യം.
കിരീടത്തില്‍ എത്ര സ്വര്‍ണ്ണമുണ്ടെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലീലാ വര്‍ഗീസാണ് രംഗത്തെത്തിയത്. ലൂര്‍ദ് ഇടവകാ പ്രതിനിധി യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സ്വര്ണ്ണക്കീരിടം പള്ളിയില്‍ സമര്‍പ്പിച്ച ദിവസം ശില്പി അനു അനന്തു മാധ്യമങ്ങളോട് പറഞ്ഞത് അളവോ തൂക്കമോ ഒന്നും നോക്കാതെ ഭംഗിയായ ഒരു സ്വര്‍ണ്ണക്കിരീടം വേണമെന്നും മാത്രമാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത് എന്നാണ്.
‘കുറച്ചു സ്വര്‍ണ്ണം സുരേഷ് ഗോപി ഏല്‍പ്പിച്ചു. ഞാനത് തൂക്കി നോക്കിയില്ല. പള്ളിയില്‍ വന്ന്് അളവ് എടുത്തശേഷമാണ് നിര്‍മ്മാണം തുടങ്ങിയത്. 7 ദിവസമെടുത്തു കിരീടം പണിയാന്‍. ഉപയോഗിച്ച സ്വര്‍ണത്തിന്റെ ബാക്കി അദ്ദേഹത്തിന് തന്നെ തിരിച്ചുകൊടുക്കുകയായിരുന്നു. ഇതിന്റെ തൂക്കം അറിയേണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.’ എന്നായിരുന്നു അനു അനന്തു അന്ന് പറഞ്ഞത്.
ആര്‍ട്ടിസാന്‍സ് ഗ്രൂപ്പിലെ പ്രധാന ശില്പിയാണ് അനു. ശബരിമലയിലെ കൊടിമരം, ഗുരൂവായൂരിലെ നാലുകാത് വാര്‍പ്പ്, പാറമേക്കാവ് കൊടിമരം എന്നിവയൊക്കെ ചെയ്തത് ഈ ഗ്രൂപ്പാണ്. സ്വര്‍ണ്ണക്കൊടിമരം എന്നു പറഞ്ഞാല്‍ പരീപൂണ്ണമായും സ്വര്‍ണ്ണം അല്ല എന്നറിയാത്തവരായി ആരുമില്ല. അരക്കിലയോളം ഭാരം വരുന്നതാണ് സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച കിരീടം. അഞ്ചൂപവനോളം സ്വര്‍ണ്ണം പൂശിയ കീരീടമാണ് സമര്‍പ്പിച്ചതെന്ന് ‘ജന്മഭൂമി’ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ പിറ്റേന്നു വാര്‍ത്തയും കൊടുത്തിരുന്നു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: