കോഴിക്കോട്: കൂരാചുണ്ടിൽ ജനവാസമേഖലയിൽ കാട്ടുപോത്തിറങ്ങി. പ്രദേശവാസികൾക്ക് പിന്നാലെ പാഞ്ഞടുത്ത പോത്ത് പ്രദേശത്ത് പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. ഇതുവരെയും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. വീടിന് സമീപത്തെത്തിയ പോത്ത് ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
കൂരാചുണ്ട് അങ്ങാടിയിലാണ് സംഭവം. പ്രദേശത്ത് കാട്ടുപോത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഇവിടെ നിരവധി ആളുകൾ എത്താറുള്ളതിനാൽ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. എന്നാൽ ഇതുവരെയും പോത്തിനെ പിടികൂടാൻ സാധിച്ചിട്ടില്ലെന്നത് ആശങ്കകൾക്ക് വഴിവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: