ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിര്‍ണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജപിക്ക് അട്ടിമറി ജയം. ഉത്തര്‍പ്രദേശില്‍ പത്ത് രാജ്യസഭാ സീറ്റുകളാണ് ഒഴിവുള്ളത്. നിലവിലെ എംഎല്‍എമാരുടെ അംഗസഖ്യ അനുസരിച്ച് ഏഴ് പേരെ ജയിപ്പിക്കാന്‍ ബിജെപിക്ക് കഴിയുമായിരുന്നു. എന്നാല്‍ എട്ടു പേരെ ജയിപ്പിക്കാന്‍ കഴിഞ്ഞു.
സമാജ് വാദി പാര്‍ട്ടിക്ക് മൂന്നുപേരെ ജയിപ്പിക്കാമായിരുന്നു. ജയിച്ചത് രണ്ടുപേര്‍ മാത്രം. സമാജ് വാദി പാര്‍ട്ടയുടെ ചീഫ് വിപ്പ് മനോജ് പാണ്ഡെ ഉള്‍പ്പെടെ എംഎല്‍എമാര്‍ മറുകണ്ടംചാടി. ബിജെപി എട്ടാമത്തെ സ്ഥാനാര്‍ഥിയെ കൂടി പ്രഖ്യാപിച്ചതോടെയാണ് മത്സരത്തിനു വേദിയൊരുങ്ങിയത്. 37 എംഎല്‍എമാരുടെ പിന്തുണയാണ് ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടിയിരുന്നത്. ബിജെപിക്ക് 252 ഉം എസ്പിക്ക് 108 ഉം അംഗങ്ങളാണ് ഉള്ളത്.
എസ്പി എംഎല്‍എ രാകേഷ് പ്രതാപ് സിങ് വോട്ട് ചെയ്യാനെത്തി. വോട്ട് രേഖപ്പെടുത്തിയ ശേഷം ജയ് ശ്രീറാം മുഴക്കിയാണ് അദ്ദേഹം നിയമസഭ വിട്ടത്.
കോണ്‍ഗ്രസിന് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിലും ബിജെപി അട്ടിമറി വിജയം നേടിയിരുന്നു. സംസ്ഥാനത്തെ ഏക രാജ്യസഭാ സീറ്റില്‍ നിയമസഭയില്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി അഭിഷേക് മനു സിങ്വിയെ പരാജയപ്പെടുത്തി ബിജെപിയുടെ ഹര്‍ഷ് മഹാജന് വിജയിച്ചു. 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എംഎല്‍എമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയുമാണുള്ളത്. 6 കോണ്‍ഗ്രസ് എംഎല്‍എമാരും സര്‍ക്കാരിനെ പിന്തുണച്ച 3 സ്വതന്ത്രരും ക്രോസ് വോട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: