കശ്മീർ: കശ്മീരിലെ തെക്കൻ ജില്ലയായ അനന്ത്നാഗിൽ പൊതു റാലിയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ചിൽ കാശ്മീർ സന്ദർശിക്കും. മാർച്ച് 7 നും 15 നും ഇടയിലാണ് മോദിയുടെ സന്ദർശനം എന്നാണ് റിപ്പോർട്ട്.
ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും ശ്രീനഗറിലെ റാലിയെ അഭിസംബോധന ചെയ്യാൻ ബിജെപിയുടെ കശ്മീർ ഘടകം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ കൃത്യമായ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കശ്മീർ ഘടകം അറിയിച്ചു.
ഫെബ്രുവരി 20ന് ജമ്മുവിലെ ഒരു വലിയ പൊതു റാലിയെ അഭിസംബോധന ചെയ്യുകയും 32,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തതിന് ശേഷം പ്രധാനമന്ത്രി മോദിയുടെ ജമ്മു കശ്മീരിലേക്കുള്ള രണ്ടാമത്തെ സന്ദർശനമായിരിക്കും ഇത്.
കഴിഞ്ഞയാഴ്ച അദ്ദേഹം ജമ്മു കശ്മീരിൽ കോടികളുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നു. വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമ്മു കാശ്മീരിൽ നിന്ന് മൂന്ന് സീറ്റുകൾ നേടാനുള്ള എല്ലാ ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. പ്രത്യേകിച്ച് അടുത്തിടെ പട്ടികവർഗ്ഗ പദവി ലഭിച്ച അനന്ത്നാഗ്-രജൗരിയിലെ ലോക്സഭ സീറ്റ് ഇതിന് ഉദാഹരണമാണ്. പഹാരി വംശജരുടെ ജനസംഖ്യ ഏറ്റവും കൂടുതൽ ഉള്ള ഇടമാണ് അനന്ത്നാഗ്-രജൗരി മേഖല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: