തിരുവനന്തപുരം: ഹൈക്കോടതി വിധിയിലൂടെ ടിപി വധം രാഷ്ട്രീയ കൊലപാതകമാണെന്ന് വ്യക്തമായിരിക്കുകയാണ്. പാര്‍ട്ടിയെ എതിര്‍ക്കുന്നവര്‍ക്കുള്ള താക്കീതായിരുന്നു ടിപി വധം. വി എസ് അച്യുതാനന്ദനെതിരെയുള്ള വ്യക്തമായ താക്കീത്. വിമതശബ്ദങ്ങള്ക്കുള്ള താക്കീത്. പാര്‍ട്ടി അത് പറയാതെ പറഞ്ഞതാണ്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ആരോപിച്ചു.
ഹൈക്കോടതി വിധി സ്വാഗതം ചെയ്തതിലൂടെ സിപിഎം പങ്ക് എം വി ഗോവിന്ദന് സമ്മതിക്കുകയാണെന്നും ചാനല്‍ ചര്‍ച്ചയില്‍ അവര്‍ പറഞ്ഞു. ടി പി വധക്കേസില്‍ ഉന്നതതല ഗൂഢാലോചന അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മടിയില്‍ കനമില്ലെങ്കില്‍ അന്വേഷണം നടത്തണം.
കോഴിക്കോടുള്ള ടിപിയെ കൊല്ലാന്‍ കണ്ണൂരില്‍നിന്നാണ് ആളെത്തിയത്. ഇത് സിപിഎം ആസൂത്രണത്തിന് തെളിവാണ്. അതിനാല്‍ വധഗൂഢാലോചന കേസില്‍ ഫോണ്‍ വിവരങ്ങളില്‍ അടക്കം തെളിവുകള്‍ കിട്ടാന്‍ സിബിഐ അന്വേഷണം വേണം.സിബിഐ അന്വേഷണത്തിനായി ശ്രമം തുടരുകയാണെന്നും കെകെ രമ പറഞ്ഞു.
അഭിപ്രായം പറഞ്ഞതിനാണ് പാര്‍ട്ടി ആലോചിച്ച് ടി.പിയെ വെട്ടിക്കൊന്നത്. സിപിഎമ്മിന്റെ പങ്കാണ് കോടതിയില്‍ തെളിഞ്ഞിരിക്കുന്നത്. പി.മോഹനന് അടക്കമുള്ളവരുടെ പങ്ക് തെളിയിക്കാന്‍ നിയമപോരാട്ടം തുടരുമെന്നും കൊലയാളികള്‍ക്കുവേണ്ടിയാണ് പാര്‍ട്ടി നിലകൊണ്ടതെന്നും ഹൈക്കോടതി വിധി വന്ന ദിവസം രമ പറഞ്ഞിരുന്നു.
രണ്ട് പുതിയ പാര്‍ട്ടി അംഗങ്ങളാണ് കേസില്‍ വന്നത്. കെ കെ കൃഷ്ണനും ജ്യോതി ബാബുവും. ഇവര്‍ രണ്ടുപേരും സിപിഎമ്മിന്റെ പ്രധാനപ്പെട്ട നേതാക്കളാണ്. ഇതിന് മുകളില്‍ ഗൂഢാലോചനയുണ്ട്. അവരില്‍ എത്തുന്നത് വരെ പോരാട്ടം തുടരുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: