കൊച്ചി: ആര്‍ഷവിദ്യാസമാജത്തിന്റെ നിസ്തുലമായ ധര്‍മ്മ സേവനത്തിന് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന കുറിച്ചിലക്കോട് എടവനക്കാവ് ശാഖാസമിതി ഏര്‍പ്പെടുത്തിയ 2024ലെ മാധവ് ജി പുരസ്കാരം സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതിയില്‍ നിന്നും ആര്‍ഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ ആര് മനോജ് ഏറ്റുവാങ്ങി.
കുറിച്ചിലക്കോട് എടവനക്കാവ് ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് നടത്തപ്പെട്ട സമാദരണസഭയില്‍ സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി, വി.കെ വിശ്വനാഥന് (അയ്യപ്പസേവാസമാജം സെക്രട്ടറി), സുബ്രഹ്മണ്യന് ജി, പി. സദാനന്ദന്, ഗോപാലകൃഷ്ണന്, പത്മകുമാരന്, സുനില്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
പുരസ്കാരം ലഭിച്ചതിന് ശേഷമുള്ള നന്ദി പ്രഭാഷണത്തില്‍ ആര്‍ഷവിദ്യാസമാജത്തിന്റെ പ്രസക്തി, ലക്ഷ്യം, അതുല്യത, പുതിയ പദ്ധതികള്‍ എന്നിവയെ കുറിച്ചും ആചാര്യശ്രീ കെ.ആര് മനോജ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: