ജയ്പുർ: പതിറ്റാണ്ടുകൾ നീണ്ടു നിന്നിരുന്ന കോൺഗ്രസിന്റെ ദുഷിച്ച ഭരണത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വജനപക്ഷപാതത്തിന്റെയും വംശീയ രാഷ്ട്രീയത്തിന്റെയും ദുഷിച്ച വലയത്തിൽ കുടുങ്ങിയ കോൺഗ്രസിൽ നിന്ന് എല്ലാവരും പാർട്ടി വിടുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ജയ്പൂരിൽ നടന്ന ‘വികസിത് ഭാരത്, വികസിത് രാജസ്ഥാൻ’ എന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
മോദിയെ എതിർക്കുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ ഏക അജണ്ടയെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് മോദി വിരുദ്ധമെന്ന ഒരേയൊരു അജണ്ടയേ ഉള്ളൂ. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ മോദിക്കെതിരെ പ്രചരിപ്പിക്കുന്നു. സ്വജനപക്ഷപാതത്തിന്റെയും വംശീയ രാഷ്ട്രീയത്തിന്റെയും ദൂഷിച്ച വലയത്തിൽ കുടുങ്ങുമ്പോൾ ഏതെരു പാർട്ടിക്ക് ഇതാണ് സംഭവിക്കുന്നത്. ഇന്ന് എല്ലാവരും കോൺഗ്രസ് വിടുകയാണ്. ഒരു കുടുംബത്തെ മാത്രമേ അവിടെ കാണാനുള്ളൂ, മോദി കുറ്റപ്പെടുത്തി.
പോസിറ്റീവ് നയങ്ങൾ രൂപീകരിക്കാനുള്ള ദീർഘവീക്ഷണമില്ലായ്മയാണ് കോൺഗ്രസിന്റെ വലിയ പ്രശ്നം. കോൺഗ്രസിന് ഭാവി പ്രവചിക്കാനോ അതിനുള്ള മാർഗരേഖയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തെ വികസിത രാജ്യമാക്കാൻ വേണ്ടി യുവാക്കൾ, സ്ത്രീകൾ, കർഷകർ, ദരിദ്രർ എന്നിങ്ങനെ നാല് വിഭാഗങ്ങളെ സർക്കാർ ശക്തിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം ഇവയാണ് നാല് വലിയ ജാതികളെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് വെറും വാക്കുകളോ വികാരമോ അല്ലെന്നും ‘വികസിത് ഭാരത്’ ക്യാമ്പയിനിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ഓരോ കുടുംബത്തിന്റെയും ജീവിതം സമ്പന്നമാക്കാനുള്ള കാമ്പയിനാണ് ഇപ്പോൾ നടക്കുന്നത്. ദാരിദ്ര്യം തുടച്ചുനീക്കാനുള്ള കാമ്പയിനാണിത്, യുവാക്കൾക്ക് നല്ല തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കാമ്പയിനാണ്, രാജ്യത്ത് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള കാമ്പയിനാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് 17,000 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: