തൃശൂർ: സംസ്ഥാനത്ത് തുമ്പികളുടെ ഇനത്തിലേക്ക് ഒന്നുകൂടി. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റം പൊന്മുടിയിൽ നിന്നാണ് ഇവയെ ഗവേഷകർ കണ്ടെത്തിയത്. പാറമുത്തൻ മുളവാലൻ എന്ന് പേരിട്ടിരിക്കുന്ന ഇവ മഴക്കാലത്ത് പാറകളിലൂടെ ഒഴുകുന്ന ചെറു അരുവികളിലാണ് മുട്ടയിടുന്നത്.
ഫൈലോന്യൂറ റൂപെസ്റ്റ്റിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം. നേരത്തെ ചതുപ്പ് മുളവാലൻ എന്നയിനം മാത്രമെ ഈ ജനസ്സിൽ ഉണ്ടായിരിന്നുള്ളൂ. ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് ഇന്റർനാഷണൽ ജേണൽ ഓഫ് ഓഡോണേറ്റോളജി എന്ന അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: