തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഡെപ്യൂട്ടി ഇലക്ഷന് കമ്മിഷണര്‍ അജയ് ബദു ഇന്ന് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും. ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗളുമായും സംസ്ഥാന പോലീസ് നോഡല്‍ ഓഫീസര്‍ എം.ആര്. അജിത് കുമാറുമായും കൂടിക്കാഴ്ച നടത്തും. ഒരു മണി മുതല്‍ വിവിധ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുമായുള്ള കൂടിക്കാഴ്ച.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ്, സംസ്ഥാന ജിഎസ്ടി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ, എക്സൈസ് വകുപ്പ്, ഇന്‍കം ടാക്സ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി എന്നിവയില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.
ഉച്ചക്ക് 2.45 മുതല്‍ ജില്ലകളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടര്‍മാരുമായും ജില്ലാ പോലീസ് മേധാവിമാരുമായുള്ള അവലോകന യോഗവും ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: