രണ്ട് ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത ലൈസന്‍സാണ് റിസര്‍വ്വ് ബാങ്ക് നല്‍കിയിരുന്നതെങ്കിലും അതിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപങ്ങള്‍ വാങ്ങി നിയമലംഘനം നടത്തിക്കൊണ്ടിരുന്നു പേ ടിഎമ്മിന് ഒരു വിട്ടുവീഴ്ചയും അനുവദിക്കാതെ റിസര്‍വ്വ് ബാങ്ക്. ഓണ്‍ലൈന്‍ പേമെന്റ് ബിസിനസില്‍ വിജയിച്ച് താരമായി മാറിയ വിജയ് ശേഖര്‍ ഒരു ഘട്ടത്തില്‍ മോദിയുടെ വരെ ഗുഡ് ബുക്കിലായിരുന്നു. പക്ഷെ നിയമലംഘനം നടത്തുന്നവര്‍ക്ക് മോദിയുടെ പുസ്തകത്തില്‍ സ്ഥാനമില്ലെന്നതിന്റെ തെളിവാണ് ഓണ്‍ലൈന്‍ പണമിടപാടല്ലാതെ മറ്റൊന്നും നടത്താന്‍ പാടില്ലെന്ന് റിസര്‍വ്വ് ബാങ്ക് പേ ടിഎമ്മിനെ വിലക്കിയതിന് പിന്നില്‍.
മോദിയെ പരിചയമുണ്ടെങ്കിലും നിയമലംഘകര്‍ക്ക് സംരക്ഷണമില്ല
തങ്ങളുടെ ബാങ്കുകളിലെ അക്കൗണ്ടുകള്‍ മറ്റ് ബാങ്കുകളിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന വിജയ് ശേഖറിന്റെ ആവശ്യം അംഗീകരിക്കാന്‍ റിസര്‍വ്വ് ബാങ്ക് ഇതുവരേയ്ക്കും തയ്യാറായിട്ടില്ല. അതുപോലെ പേ ടിഎമ്മിന്റെ പേയ് മെന്റ് ബാങ്ക് അതിന്റെ പ്രവര്‍ത്തനം ഫെബ്രുവരി 29 കഴിഞ്ഞാല്‍ അവസാനിപ്പിക്കണമെന്ന റിസര്‍വ്വ് ബാങ്കിന്റെ അന്ത്യശാസനത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ റിസര്‍വ്വ് ബാങ്ക് അനുവദിച്ചിട്ടില്ല. പേയ് മെന്റ് ബാങ്ക് നിര്‍ത്താന്‍ അല്പം കൂടി സമയം നീട്ടി നല്‍കണമെന്ന വിജയ് ശേഖറിന്റെ അപേക്ഷയും തള്ളിയിരിക്കുകയാണ്.
മൂന്ന് കോടി വ്യാപാരികള്‍ പേ ടിഎമ്മില്‍ അംഗങ്ങള്‍
ഏകദേശം മൂന്ന് കോടി വ്യാപാരികള്‍ പേ ടിഎമ്മില്‍ അംഗങ്ങളാണ്. ഇതില്‍ 60 ലക്ഷം പേര്‍ക്ക് ഇടപാട് തീര്‍ക്കാനുള്ള അക്കൗണ്ട് പേടിഎമ്മിന്റേത് തന്നെയാണ്. ഇവരുടെ ബാങ്ക് പേടിഎം പേയ്മെന്റ് ബാങ്കാണ്. ഈ അക്കൗണ്ടുകള്‍ മുഴുവന്‍ ഫെബ്രുവരി 29ന് മുന്‍പായി മറ്റ് ബാങ്കുകളിലേക്ക് പേടിഎം മാറ്റിയിരിക്കണം എന്നതാണ് റിസര്‍വ്വ് ബാങ്കിന്റെ അന്ത്യശാസനം.
പേ ടിഎം മുന്നോട്ട് വെച്ച എല്ലാ നിര്‍ദേശങ്ങളും തള്ളിക്കളയുക മാത്രമല്ല, വിജയ് ശേഖറിനെ അടുത്ത കാലത്തൊന്നും കാണേണ്ടെന്നും റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചതോടെ ഒത്തുതീര്‍പ്പുണ്ടാകുമോ എന്ന കാര്യം സംശയത്തിലാണ്.
നിര്‍മ്മല സീതാരാമനെ കണ്ടിട്ടും രക്ഷയില്ല
വിജയ് ശേഖര്‍ ഫെബ്രുവരി ആറിന് നിര്‍മ്മല സീതാരാമനെ കണ്ട് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ധനമന്ത്രി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. കഴിഞ്ഞ 1.5 വര്‍ഷമായി റിസര്‍വ്വ് ബാങ്ക് പേ ടിഎമ്മിനെ നിരീക്ഷിച്ച് വരികയായിരുന്നെന്നും അതിന് ശേഷമാണ് ശക്തമായ നടപടി എടുത്തതെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. വെറും പത്ത് മിനിറ്റ് മാത്രമാണ് ഈ കൂടിക്കാഴ്ച നീണ്ടത്.
നിയമം പാലിക്കാതെ സേവിംഗ്സ് അക്കൗണ്ടുകള്‍
സേവിംഗ്സ് അക്കൗണ്ടുകളില്‍ ‘ഉപഭോക്താവിനെ അറിയുക’ (നോ യുവര്‍ കസ്റ്റമര്‍) എന്ന വ്യവസ്ഥകള്‍ പാലിച്ചിട്ടില്ല. അതിനാല്‍ ഈ സേവിംഗ്സ് അക്കൗണ്ടുകള്‍ മറ്റൊരു ബാങ്കിലേക്ക് എളുപ്പത്തില്‍ മാറ്റാന്‍ കഴിയാതെ വിഷമിക്കുകയാണ് പേടിഎം. ഈ അപാകത കഴിഞ്ഞ നാല് വര്‍ഷമായി റിസര്‍വ്വ് ബാങ്ക് പേ ടിഎമ്മിനോട് അഭ്യര്ത്ഥിച്ചുകൊണ്ടിരുന്നെങ്കിലും ചെവിക്കൊണ്ടില്ല.
പല ഉപഭോക്താക്കളും ഒന്നിലധികം ഓണ്‍ലൈന്‍ പേമെന്റ് ആപുകള്‍ ഉപയോഗിക്കുന്നവരാണ്. ഇവര്‍ പലരും പേടിഎമ്മിനെ പാടെ ഉപേക്ഷിച്ച് ഗൂഗില്‍ പേയിലേക്കോ ഫോണ്‍ പെയിലോക്കോ മാറിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: