കല്‍പ്പറ്റ: വയനാട് പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്. വയനാട്ടിലെ സാമൂഹിക ജീവിതത്തെ മുഴുവന്‍ തകര്‍ത്ത് വന്യജീവി ആക്രമണം വർദ്ധിക്കുകയാണെന്ന് ടി സിദ്ദിഖ് പറഞ്ഞു. റേഡിയോ കോളര്‍ ഘടിപ്പിച്ച ആന ജനവാസ മേഖലയില്‍ എത്തിയത് ഗുരുതര വീഴ്ചയാണെന്നും ഒന്നാം പ്രതി വനംവകുപ്പും വനംമന്ത്രിയുമാണെന്നും എംഎല്‍എ പറഞ്ഞു.
വീടിനകത്തേക്ക്, ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങള്‍ കടന്നുവരുന്നത് വയനാട്ടില്‍ ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. മനുഷ്യന്റെ ജീവന് അപഹരിക്കുന്നത് സ്ഥിരം സംഭവമായി മാറുകയും അത് പൊതുവത്കരിക്കുകയും ചെയ്യുന്നത് വിഷമകരമാണ്. മേപ്പാടി പഞ്ചായത്തില്‍ കുഞ്ഞവറാന് എന്ന ആള് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ഞാന്‍ നേരിട്ട് ഇടപെട്ടിട്ടും പോസ്റ്റ്മോര്‍ട്ടം നടത്താനായി മൃതദേഹം എടുക്കാന്‍ രണ്ട് മണിക്കൂര്‍ വേണ്ടി വന്നു.
പ്രജീഷ് എന്ന കര്ഷകന് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അതിദാരുണമായാണെന്നും സിദ്ദിഖ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: