ന്യൂദല്‍ഹി: പത്തുവര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ സമ്പദ് ഘടന പൂര്‍ണ്ണമായും തകര്‍ന്നിരുന്നതായി കേന്ദ്രധനമന്ത്രാലയം പുറത്തിറക്കിയ ധവളപത്രം. മോദി സര്‍ക്കാരിന്റെ രാഷ്ട്രീയനയ സ്ഥിരത കൊണ്ടും കഠിനമായ സാമ്പത്തിക തീരുമാനങ്ങള്‍ നടപ്പാക്കി വിജയിച്ചുമാണ് സമ്പദ് ഘടനയെ തിരികെ പിടിച്ച് കരുത്തുറ്റതാക്കിത്തീര്ത്തതെന്നും കേന്ദ്രധനമന്ത്രി പാര്‍ലമെന്റിന്റെ ഇരുസഭകളിലും വെച്ച ധവളപത്രത്തില്‍ വ്യക്തമാക്കുന്നു.
യുപിഎ കാലത്തെ പ്രതിസന്ധികളില്‍ നിന്ന് രാജ്യം കരകയറിക്കഴിഞ്ഞിട്ടുണ്ട്. സുസ്ഥിര വികസനത്തിന്റെ പാതയിലേക്ക് സമ്പദ് വ്യവസ്ഥ എത്തിക്കഴിഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെപ്പറ്റി 2014ല്‍ അധികാരത്തിലെത്തിയ ഉടന്‍ ധവളപത്രം ഇറക്കാതിരുന്നത് പ്രതിസന്ധികള്‍ പുറത്തറിയുന്നത് നിക്ഷേപകരെ പിന്തിരിപ്പിക്കുമെന്നതിനാല്‍ ആണെന്നും ധവളപത്രത്തില്‍ പറയുന്നു. എട്ടുശതമാനം സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യത്താണ് 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. വ്യാവസായിക, സേവന മേഖലകളില്‍ ഏഴു ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിരുന്നു. കാര്‍ഷിക മേഖലയിലാവട്ടെ 9 ശതമാനമായിരുന്നു വളര്‍ച്ച. എന്നാല്‍ ആ സാമ്പത്തികാവവസ്ഥയെ പത്തുവര്‍ഷത്തെ യുപിഎ ഭരണം താറുമാറാക്കി. പൊട്ടിച്ചിതറിയ അവസ്ഥയിലാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
യുപിഎ കാലത്തെ വിദേശ നിക്ഷേപം രണ്ടര ലക്ഷം കോടി രൂപയായിരുന്നപ്പോള്‍ മോദിസര്‍ക്കാരിന്റെ പത്തുവര്‍ഷം രാജ്യത്തേക്ക് എത്തിയത് അഞ്ചുലക്ഷം കോടി രൂപയാണ്. എണ്ണക്കമ്പനികള്‍ക്കും വളം കമ്പനികള്‍ക്കും നല്‍കാനുള്ള കടവും എഫ്സിഐയുടെ കുടിശികയും വീട്ടാനായി മോദി സര്‍ക്കാര്‍ ഇതുവരെ 1.93 ലക്ഷം കോടി രൂപ ചിലവഴിച്ചതായും ധവളപത്രത്തില്‍ വിശദീകരിക്കുന്നു. അവേശിഷിക്കുന്ന 1.02 ലക്ഷം കോടി രൂപ 202ന് മുമ്പായി തീര്‍ക്കാനാണ് ലക്ഷ്യം. ജിഎസ്ടി നടപ്പാക്കിയത് വഴി നികുതി ഏകീകരണം സാധ്യമാക്കി. സാധനങ്ങള്‍ വാങ്ങുന്നതില്‍ ജനങ്ങള്‍ക്ക് ഉണ്ടായ ലാഭം 45,000 കോടി രൂപയാണ്. പ്രതിമാസ ജിഎസ്ടി ശേഖരണം 1.7 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
ബാങ്കിംഗ് മേഖലയില്‍ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് യുപിഎ ഭരണകാലം സൃഷ്ടിച്ചത്. രാജ്യത്തെ 200 കമ്പനികള്‍ക്കായി ഒരുശതമാനത്തില്‍ താഴെ പലിശയില്‍ 8.6 ലക്ഷം കോടി രൂപയാണ് ബാങ്കുകളില്‍ നിന്ന് അനുവദിച്ചത്. ഇതില്‍ 3.8 ലക്ഷം കോടി രൂപയും നഷ്ടമായി. ഫോറിന് എക്സ്ചേഞ്ച് റിസര്വ്വിലടക്കം വലിയ ഇടിവുണ്ടായി. ധനക്കമ്മി ഉയര്‍ന്നുകൊണ്ടിരുന്നത് രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് വിഘാതമായി. കടം വാങ്ങിയ തുക ഫലപ്രദമായി വിനിയോഗിക്കാതിരുന്നു. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 200414 കാലത്ത് വിനിയോഗിക്കാതെ ഉപേക്ഷിച്ചത് 94,060 കോടി രൂപയായിരുന്നു.
പ്രതിരോധ മേഖലയില്‍ ആയുധങ്ങള്‍ വാങ്ങുന്നതടക്കമുള്ള കാര്യങ്ങളില്‍ യുപിഎ സര്‍ക്കാര്‍ വലിയ വീഴ്ച വരുത്തിയിരുന്നു. 2ജി, കല്‍ക്കരി അഴിമതികള്‍ രാജ്യത്തെ പിന്നോട്ടടിച്ചു. റെയില്‍വേ പദ്ധതികള്‍ 35 ശതമാനം മാത്രമാണ് നടപ്പാക്കിയത്.
യുപിഎ ഭരണം മാറുന്ന കാലത്ത് പ്രതിദിന ദേശീയപാതാ നിര്‍മ്മാണം 12 കിലോമീറ്റര്‍ ആയിരുന്നത് 2023ല്‍ പ്രതിദിനം 28 കി.മി ആയി ഉയര്‍ന്നു. പത്തുവര്‍ഷത്തെ യുപിഎ ഭരണകാലത്ത് വെറും 16,000 കി.മി ദേശീയപാതകളാണ് നിര്‍മ്മിച്ചത്. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷം കൊണ്ട് 24,000. കി.മി പാതകള്‍ നിര്‍മ്മിച്ചിരുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 1.8 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് 11.5 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. 20052012ല്‍ സീറോ ബാലന്‍സ് ബാങ്ക് അക്കൗണ്ടുകള്‍ 10.3 കോടി ആയിരുന്നത് 201414 കാലത്ത് 51.6 കോടിയായി. 20052014 ല്‍ ഗ്രാമീണ വൈദ്യുതീകരണം 2.15 കോടി ആയിരുന്നപ്പോള്‍ 2017 മുതലുള്ള അഞ്ചുവര്‍ഷം കൊണ്ട് 2.86 കോടി ഗ്രാമീണ വീടുകളില്‍ വൈദ്യുതി എത്തിച്ചു. ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല യുപിഎ കാലത്ത് 6,577 കി.മി ആയിരുന്നെങ്കില്‍ 2023 വരെ 6.8 ലക്ഷം കി.മി ആയി ഉയര്‍ന്നു. പാവപ്പെട്ടവരുടെ പ്രസവ സഹായം പത്തുലക്ഷം പേരില്‍ നിന്ന് 3.59 കോടി പേരിലേക്ക് ഉയര്‍ത്തി. അസംഘടിത മേഖലയില്‍ 201114 കാലത്ത് 36.4 ലക്ഷം പേര്‍ക്ക് പെന്ഷന് നല്കിയിരുന്നപ്പോള് 20152023 കാലത്ത് 6.1 കോടി തൊഴിലാളികള്‍ക്കാണ് പെന്ഷന് ലഭ്യമാക്കിയത്. രാജ്യത്ത് ചരിത്രത്തില്‍ ഇല്ലാത്ത വിധം ഉയര്‍ന്ന കല്‍ക്കരി ഉല്‍പ്പാദനമാണ് നടക്കുന്നതെന്നും ധവളപത്രം വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: