തിരുവനന്തപുരം : സംസ്ഥാന ബഡ്ജറ്റില്‍ സപ്ലൈകോയെ പരിഗണിക്കാത്തതില്‍ ഭക്ഷ്യ മന്ത്രി ജിആര്‍ അനിലിനു നീരസം. കുടിശിക തീര്‍ക്കാന്‍ സഹായവും ബഡ്ജറ്റില്‍ പ്രഖ്യാപിച്ചില്ല.
ബഡ്ജറ്റിന് ശേഷം ധനമന്ത്രിക്ക് ഹസ്തദാനം നല്‍കാതിരുന്ന ജിആര്‍ അനില്‍ അതൃപ്തി മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിക്കുമെന്നാണ് അറിയുന്നത്.സപ്ലൈക്കോയ്ക്ക് പണം അനുവദിക്കാത്തതില്‍ നേരത്തെ മന്ത്രിസഭാ യോഗത്തിലും ജി.ആര്.അനില്‍ പരാതിപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ബഡ്ജറ്റിലും അവഗണിച്ചെന്നാണ് പരാതി. സി പി ഐ കൈകാര്യം ചെയ്യുന്ന റവന്യൂ, ഭക്ഷ്യ, കൃഷി, മൃഗസംരക്ഷ വകുപ്പുകളുടെ മന്ത്രിമാര്‍ക്ക് ബഡ്ജറ്റിനോട് എതിര്‍പ്പുണ്ട്. വകുപ്പുകള്‍ക്ക് അനുവദിച്ച വിഹിതം കുറഞ്ഞുപോയെന്നാണ് മന്ത്രിമാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: