തിരുവനന്തപുരം: സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ സുവനീറിലേക്ക് അഞ്ച് ലക്ഷം രൂപ വിനോദസഞ്ചാര വകുപ്പ് അനുവദിച്ചതിനെതിരെ പ്രതിഷേധം. കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി കേന്ദ്രങ്ങളിലേക്ക് പണമൊഴുക്കി കൊണ്ടുള്ള സര്‍ക്കാര്‍ നടപടി.
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകളുള്‍പ്പെടെ മുടങ്ങികിടക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എടുത്ത ഈ തീരുമാനത്തിനെതിരെ കനത്ത വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ഉയരുന്നത്. 2022 ഡിസംബര്‍ 17 മുതല്‍ 19 വരെ കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തിലാണ് സുവനീര്‍ പ്രദര്‍ശനം ഒരുക്കിയത്.
പരിപാടിക്ക് ആവശ്യമായ തുക ഡയറക്ടറുടെ ധന വിനിയോഗ പരിധിക്ക് പുറത്തായതിനാല്‍ സര്‍ക്കാര്‍ ഇടപെട്ട് പണം അനുവദിക്കുകയായിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി സുവനീറിലേക്ക് ടൂറിസം വകുപ്പ് 50,000 രൂപ അനുവദിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 2023 സെപ്റ്റംബറില്‍ കണ്ണൂര്‍ മാവിലായി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ടൂറിസം വകുപ്പ് തുക അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: