തെല്‍ അവീവ്: തെക്കന്‍ ഗാസയില്‍ നടന്ന പോരാട്ടത്തില്‍ 24 കാരനായ സര്‍ജന്റ് ഫസ്റ്റ് ക്ലാസ് (റിസ്) ഷിമോണ്‍ യെഹോഷ്വ അസുലിന് മരിച്ചതിനെത്തുടര്‍ന്ന് ഹമാസുമായുള്ള സൈനിക പോരാട്ടത്തില്‍ മരിച്ച ഇസ്രായേല്‍ സൈനികരുടെ എണ്ണം 225 ആയി. ഇസ്രായേലി പ്രതിരോധ സേന (ഐഡിഎഫ്) തന്നെയാണ് ഇന്ന് ഈ കണക്ക് പുറത്തുവിട്ടത്.
ഹരേല്‍ ബ്രിഗേഡിന്റെ 924ാം എന്‍ജിനീയറിങ് ബറ്റാലിയനിലെ ബെയ്റ്റ് ഷെമേഷ് നിവാസിയായ അസുലിന് തെക്കന്‍ ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടുവെന്നും അവര്‍ കുറിപ്പില്‍ പറഞ്ഞു. അതേസമയം, തെക്കന്‍ ലെബനന് ഗ്രാമമായ തയ്ബെയിലെ ഹിസ്ബുള്ള കെട്ടിടത്തിന് നേരെ ഐഡിഎഫ് ശനിയാഴ്ച വ്യോമാക്രമണം നടത്തിയതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ദിവസം മുഴുവന്‍, ലെബനന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യം പീരങ്കി ഷെല്ലുകള്‍ പ്രയോഗിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ലെബനനില്‍ നിന്ന് ഡോവ് പര്‍വതത്തിലേക്കും ഇസ്രായേലിലെ ഈവന്‍ മെനാഹേം, യിറോണിലെ സെറ്റില്‍മെന്റുകളിലേക്കും ഹിസ്ബുള്ള റോക്കറ്റുകള്‍ വിക്ഷേപിച്ചതിന് പ്രതികാരമായാണ് ആക്രമണം ഉണ്ടായത്. ഈ ആക്രമണങ്ങളില്‍ ഇസ്രായേലിന്റെ ഭാഗത്ത് ആളപായമൊന്നും ഉണ്ടായില്ലെന്നും ഹിസ്ബുള്ളയുടെ വിക്ഷേപണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും ഐഡിഎഫ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: