കൊച്ചി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠക്കുശേഷം ‘അമ്പലപ്പറമ്പിലെ പള്ളി’ എന്ന പുതിയൊരു പ്രചാരണം നടക്കുകയാണല്ലോ. സുപ്രീംകോടതി നിയമാനുസൃതം തീര്‍പ്പുകല്‍പ്പിച്ച ഒരു പ്രശ്നം പിന്നെയും വിഭാഗീയമായി ഉപയോഗിക്കാന്‍ നോക്കുകയാണ്. അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ കുറെക്കാലം ഒരു തര്‍ക്കമന്ദിരം ഉണ്ടായിരുന്നെങ്കിലും അത് ഒരുകാലത്തും പള്ളിപ്പറമ്പായിരുന്നില്ല.
ഈ സത്യം പതിറ്റാണ്ടുകള്‍ക്കു മുന്‍പേ അംഗീകരിച്ചവരായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ എസ്.കെ. പൊറ്റക്കാടും എന്‍.വി. കൃഷ്ണവാര്യരും. കുരുക്ഷേത്ര പ്രകാശന് പ്രസിദ്ധീകരിച്ച ‘അയോദ്ധ്യ- ഒരു ഐതിഹാസിക ബഹുജന സമരത്തിന്റെ ചരിത്രഗാഥ’ എന്ന പുസ്കത്തിലാണ് ഇരുവരും അയോദ്ധ്യ സന്ദര്‍ശിച്ച് രേഖപ്പെടുത്തിയ വിവരങ്ങളുള്ളത്.
സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പ് 1945ല്‍ അയോദ്ധ്യ സന്ദര്‍ശിച്ച എസ്.കെ. പൊറ്റക്കാട് കണ്ടത് പൗരാണിക സ്മരണകള്‍ തങ്ങിനില്ക്കുന്ന രാമജന്മഭൂമിയെയാണ്. ”അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെയും ഹനുമാന് കോവിലിന്റെയും കൂര്‍ത്ത മേല്‍പ്പുരകള്‍ ദൂരെ പൊങ്ങിക്കാണുന്നുണ്ടായിരുന്നു” എന്നാണ് പൊറ്റക്കാട് എഴുതുന്നത്. ”വനവാസത്തിന് പുറപ്പെട്ടു പോകുന്ന ശ്രീരാമചന്ദ്രനെ അയോദ്ധ്യയിലെ പുരവാസികള്‍ ആ വെണ്‍മാടങ്ങളിലെ വരാന്തകളില്‍ നിന്നുകൊണ്ട് കണ്ണീരോടുകൂടി നോക്കുന്ന രംഗം ഇപ്പോഴും അവിടെ പതിഞ്ഞു കിടക്കുന്നുണ്ടോ എന്ന് തോന്നിപ്പോകും” എന്നാണ് അതിരാണിപ്പാടത്തിന്റെ കഥാകാരന് പറയുന്നത്. ശ്രീരാമനും സീതയും വസിച്ചിരുന്നതായി കരുതിവരുന്ന കനകഭവനം സന്ദര്‍ശിച്ചതിനെക്കുറിച്ചും, സരയുവിലെ പുണ്യജലത്തില്‍ കുൡച്ച് ആനന്ദനിര്‍വൃതിയനുഭവിച്ചതിനെക്കുറിച്ചും പൊറ്റക്കാട് പറയുന്നു.
1987ല്‍ അയോദ്ധ്യ സന്ദര്‍ശിച്ച എന്‍.വി. കൃഷ്ണവാര്യര്‍ രാമജന്മഭൂമിയില്‍ നിലനിന്നിരുന്നത് ക്ഷേത്രമാണെന്ന് നേരില്‍ കണ്ട് ബോധ്യപ്പെട്ടതായി പറയുന്നു. ബാബറി മസ്ജിദിന്റെ കുംഭഗോപുരങ്ങള്‍ക്ക് താഴെ ഇടഭിത്തികള്‍കൊണ്ട് വേര്‍തിരിക്കാത്ത നാല് മുറികളില്‍ രാമന്, സീത, ലക്ഷ്മണന്, ഹനുമാന് എന്നീ വിഗ്രഹങ്ങള്‍ക്കു മുന്നില്‍ ആരാധന നടക്കുന്നതായി കൃഷ്ണവാര്യര്‍ രേഖപ്പെടുത്തുന്നു.
രാമജന്മഭൂമിയിലെ മസ്ജിദ് ക്ഷേത്രം പൊളിച്ചു നിര്‍മിച്ചതാണെന്ന് വ്യക്തമായിത്തന്നെ കൃഷ്ണവാര്യര്‍ പറയുന്നുണ്ട്. ”കുംഭഗോപുരങ്ങള്‍ തങ്ങിനില്ക്കുന്ന കമാനങ്ങളില്‍, നടുവിലുള്ള കമാനത്തിന്റെ മുന്‍വശത്തുള്ള രണ്ട് ഇഷ്ടികത്തൂണുകളില്‍ ഓരോന്നിലും നാലു വീതവും, പിന്‍വശത്തുള്ള കമാനത്തൂണുകളില്‍ മുന്‍വശങ്ങളിലായി രണ്ടു വീതവും, ആകെ പന്ത്രണ്ട് കരിങ്കല്‍ത്തൂണുകള്‍, അലങ്കാരമെന്ന നിലയില്‍ പതിച്ചുവച്ചിരിക്കുന്നു. മിനുത്തു നല്ലതുപോലെ കറുത്ത കരിങ്കല്ലില്‍ നിര്‍മിച്ചവയും, നാലടിയോളം ചുറ്റളവും എട്ട് അടിയോളം ഉയരവും വരുന്നവയുമായ ഈ തൂണുകള്‍ ഏതോ ഹിന്ദുക്ഷേത്രത്തില്‍ നിന്നും എടുത്തവയാവാന്‍ ധാരാളം സാധ്യതയുണ്ട്.
ഈ തൂണുകളുടെ അടിയില്‍ ഉദ്ഭൂതരൂപത്തില്‍ പൂര്‍ണകുംഭങ്ങള്‍ കൊത്തിയിരിക്കുന്നു. അവയില്‍ നിന്നു മേല്പോട്ടു പടര്‍ന്നുകയറുന്ന ചെടി, കല്പവൃക്ഷമെന്ന സങ്കല്പത്തെ കുറിക്കുന്നതാവാം. തൂണിന്റെ മുകള്‍ ഭാഗത്തുമുണ്ട് ലളിതങ്ങളായ അലങ്കാരങ്ങള്‍. പള്ളിയുടെ ശില്പശൈലിയുമായി ഈ തൂണുകളിലെ ശില്പശൈലി ഒരുവിധത്തിലും ഇണങ്ങിപ്പോകുന്നില്ല. കമാനത്തിന്റെ ഇഷ്ടികത്തൂണുകളില്‍ ഇവ പതിച്ചുവച്ചിരിക്കുന്നതും ഉറപ്പിനുവേണ്ടിയല്ല. ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പ് വിക്രമാദിത്യന് ഈ സ്ഥലത്തു നിര്‍മിച്ച ശ്രീരാമക്ഷേത്രം തകര്‍ത്ത്, അതിന്റെ സ്ഥാനത്ത് അതിലെ കല്ലുകള്‍ ഉപയോഗിച്ച് ക്രിസ്തുവര്‍ഷം 1528ല്‍ ബാബര്‍ നിര്‍മിച്ചതാണ് ഈ പള്ളി എന്ന വിശ്വാസത്തിന്, ഐതിഹ്യം ഒഴിച്ചാല്‍, ഒരേ ഒരു ആധാരം ഈ കരിങ്കല്‍ത്തൂണുകളാണ്. മറ്റു മതക്കാരുടെ ദേവാലയങ്ങളുടെ ഭഗ്നാവശിഷ്ടങ്ങള്‍ ഉപയോഗപ്പെടുത്തി മസ്ജിദുകള്‍ പണിയുക അസാധാരണമായിരുന്നില്ല.”
അയോദ്ധ്യാ പ്രക്ഷോഭം സംബന്ധിച്ച എല്‍.കെ. അദ്വാനിയുടെ കാഴ്ചപ്പാട്, മലയാളിയായ കെ.കെ. നായരുടെ പങ്കാളിത്തം, വി.എസ്. നയ്പാൡന്റെ അഭിമുഖം, പുരാവസ്തു തെളിവുകളെക്കുറിച്ചുള്ള ഡോ. എസ്.പി. ഗുപ്തയുടെയും ഡോ. കെ.കെ. മുഹമ്മദിന്റെയും അവലോകനങ്ങള്‍, ഇടതു ചരിത്രകാരന്മാര്‍ക്കെതിരായ എം.ജി.എസ്. നാരായണന്റെ വിമര്‍ശനം തുടങ്ങിയ ആധികാരിക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കാ.ഭാ. സുരേന്ദ്രന് എഡിറ്റ് ചെയ്ത 392 പേജുള്ള പുസ്തകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: