Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യം കുതിച്ചുയരുന്നു; പിന്നില്‍ മോദി സര്‍ക്കാരിന്റെ ഈ തന്ത്രം

മോദി സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേ, രാസവളനിര്‍മ്മാണം, പ്രതിരോധനിര്‍മ്മാണം, കപ്പല്‍ശാലകള്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യം കുത്തനെ ഉയര്‍ന്നു. ഇതിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ട്.

Janmabhumi Online by Janmabhumi Online
Feb 3, 2024, 09:38 pm IST
in India, Business
FacebookTwitterWhatsAppTelegramLinkedinEmail

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓഹരിവിപണിയില്‍ ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങളുടെ വില കുതിച്ചുയരുകയായിരുന്നു. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട ആര്‍വിഎന്‍എല്‍, ആര്‍ഇ സിഎല്‍, ഐആര്‍സിടിസി, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍, ടിറ്റഗാര്‍ഗ് വാഗണ്‍, ഇര്‍കോണ്‍ ഇന്‍റര്‍നാഷണല്‍, റെയില്‍ ടെല്‍, കണ്‍ടെയ്നര്‍ കോര്‍പറേഷന്‍ എന്നീ കമ്പനികളുടെ ഓഹരികളുടെ വില കുതിച്ചുയര്‍ന്നിരുന്നു. അതുപോലെ പ്രതിരോധ മേഖലയിലെ പൊതുമേഖലാ കമ്പനികളായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ്, കൊച്ചിന്‍ ഷിപ് യാര്‍ഡ്, ബിഇഎംഎല്‍, ഭാരത് ഇലക്ട്രോണിക്സ് എന്നിവയുടെ ഓഹരിവിലകളും ഉയര്‍ന്നിരുന്നു.

അതുപോലെ രാസവളക്കമ്പനിയായ എഫ് എസിടി, സുവാരി അഗ്രൊ, കൊറൊമാണ്ഡല്‍, രാഷ്‌ട്രീയ കെമിക്കല്‍സ് എന്നിവയുടെ ഓഹരികളുടെ വിലയും ഉയര്‍ന്നിരുന്നു. എന്തായാലും ഇതിന് പിന്നില്‍ മോദി സര്‍ക്കാരിന്റെ ചില തന്ത്രങ്ങളുണ്ട്. അതില്‍ ഒന്ന് പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വകാര്യമേഖലയിലെ ബിസിനുസാകാരെ കൂടി കൊണ്ടുവരിക എന്നതാണ്. ഭൂരിപക്ഷ ഓഹരി പങ്കാളിത്തം നല്‍കാതെ ഒരു ചെറിയ ശതമാനം ഓഹരികള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നല്‍കുക എന്നതാണ് ഈ തന്ത്രം. ഇതോടെ ഈ പൊതുമേഖലാ സ്ഥാപനങ്ങളോട് പുറത്തുള്ള ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും പൊടുന്നനെ താല്‍പര്യം ജനിക്കുന്നതോടെ കൂടുതല്‍ നിക്ഷേപം എത്തും.

മറ്റൊന്ന് ഈ പൊതുമേഖലാസ്ഥാപനങ്ങള്‍ ഉറങ്ങിക്കിടക്കുന്ന സാധ്യത ഉണര്‍ത്തിയെടുക്കുക എന്നതാണ്. അതിന് ഉത്തമോദാഹരണമാണ് കൊച്ചിന്‍ ഷിപ് യാര്‍ഡിനും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനും ഉണ്ടായ വളര്‍ച്ച. ഇവിടേക്ക് ഈ സര്‍ക്കാര്‍ കൊണ്ടുവന്ന ബിസിനസ് ശതകോടികളുടേതാണ്. അതില്‍ പ്രധാനമന്ത്രിമോദിയ്‌ക്ക് വലിയ പങ്കുണ്ട്. വിദേശ കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്താവുന്ന കേന്ദ്രമാക്കി കൊച്ചിന്‍ ഷിപ് യാര്‍ഡിനെ മാറ്റിയെടുത്തു. ഹിന്ദുസ്താന്‍ എയ്റോനോട്ടിക്സില്‍ നിര്‍മ്മിക്കുന്ന മിസൈലുകള്‍ ഇന്ന് ദക്ഷിണ-കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങള്‍ക്ക് വരെ ഇന്ത്യ നല്ല വിലയില്‍ വില്‍ക്കുന്നുണ്ട്. അവിടെ നിന്നു മാത്രമല്ല, വികസിത രാഷ്‌ട്രങ്ങളില്‍ നിന്നുവരെ ഓര്‍ഡറുകള്‍ ഇന്ത്യയ്‌ക്ക് ലഭിക്കുന്നതോടെ എച്ച് എഎല്‍ ശ്രദ്ധാകേന്ദ്രമായി എന്ന് മാത്രമല്ല, ഇതിന്റെ ഓഹരിവില രണ്ട് മടങ്ങാണ് കുതിച്ചുയര്‍ന്നത്.

ഇന്ത്യയുടെ പൊതുമേഖലാസ്ഥാപനങ്ങളില്‍ തിളക്കമാര്‍ന്ന അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത സ്ഥാപനങ്ങളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഒഎന്‍ജിസിയും. ഇവയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മടിക്കില്ലെന്ന് ശനിയാഴ്ച നിര്‍മ്മല സീതാരാമന്‍ നടത്തിയ പ്രസ്താവന പലരെയും ഞെട്ടിച്ചു. ഇപ്പോള്‍ ഏകദേശം 57-58 ശതമാനത്തോളം ഓഹരിപങ്കാളിത്തമുള്ള കേന്ദ്രസര്‍ക്കാര്‍ 49 ശതമാനം മാത്രം ഓഹരികള്‍ വരെ കൈവശം വെയ്‌ക്കാന്‍ തയ്യാറാണെന്നാണ് നിര്‍മ്മല സീതാരാമ‍ന്‍ പറഞ്ഞത്. ഇത് വഴി സ്വകാര്യ വ്യവസായികള്‍ക്ക് കൂടി പങ്കാളിത്തം നല്‍കുക വഴി ഈ സ്ഥാപനങ്ങളെക്കൂടി ആകര്‍ഷകമാക്കുകയാണ് ലക്ഷ്യം. അതോടെ ഇവയുടെ ഓഹരി മൂല്യവും ഉയര്‍ത്തുക എന്നതാണ് മോദി സര്‍ക്കാരിന്റെ തന്ത്രം.

“നേരത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില തത്തുല്യമേഖലയിലെ മറ്റ് സ്വകാര്യകമ്പനികളുടേതിനെ അപേക്ഷിച്ച് നന്നേ കുറവായിരുന്നു. പക്ഷെ പൊതുമേഖലാസ്ഥാപനങ്ങളിലേക്ക് സ്വകാര്യമേഖലയിലെ കമ്പനികള്‍ കൂടി എത്തിയതോടെ ഇവയുടെ ഓഹരി വില ഉയര്‍ന്നു. എപ്പോഴും പൊതുമേഖലാകമ്പനികളുടെ ഓഹരി വില ഉയര്‍ത്തി നിര്‍ത്തുകയാണ് ലക്ഷ്യം. “- നിര്‍മ്മല സീതാരാമന്‍ പറയുന്നു.

Tags: Nirmala SitharamanNarendra ModiPrivate sectorPSUPublic sector undertakingprivate capital
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മോദിയോട് ഏറെ നന്ദി, ഇന്ന് ഞങ്ങൾക്കും ചോദിക്കാൻ ആളുണ്ടെന്ന് വ്യക്തമായി ‘ ; നരേന്ദ്രമോദിയെ സ്വീകരിക്കാൻ മെഹന്തി ചടങ്ങ് സംഘടിപ്പിച്ച് മുസ്ലീം സ്ത്രീകൾ

Main Article

ദേശീയ സാമ്പത്തിക വളര്‍ച്ച: മൂന്നാം സ്ഥാനത്തെത്തിയാല്‍ പിന്നെയെങ്ങോട്ട്?

India

“ആരെങ്കിലും നമ്മളെ ആക്രമിച്ചാൽ, ‘ബുള്ളറ്റിന്’ ‘ഷെൽ’ ഉപയോഗിച്ച് മറുപടി നൽകും”: പാകിസ്ഥാന് വിണ്ടും മുന്നറിയിപ്പ് നൽകി അമിത് ഷാ

India

കോൺഗ്രസ് സർക്കാർ പട്ടേലിന്റെ ഉപദേശം അവഗണിച്ചു; 1947ൽ തന്നെ ഭീകരരെ ഇല്ലാതാക്കണമായിരുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി

ഭാരതത്തിലെ ആദ്യ ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിന്‍ ഫഌഗ് ഓഫ് ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്കോ പൈലറ്റിന്റെ ക്യാബിനില്‍
India

റെയില്‍വേ കുതിപ്പ് തുടരും; ആദ്യത്തെ 9,000 എച്ച്പി ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിന്‍ ഫ്‌ലാഗ്‌ ഓഫ് ചെയ്തു

പുതിയ വാര്‍ത്തകള്‍

കരുതലേറെ വേണം കാലവര്‍ഷത്തില്‍

31 ന് പടിയിറങ്ങും പന്തീരായിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ സര്‍ക്കാര്‍

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചൈനീസ് പൗരൻ പിടിയിൽ : കൈയ്യിൽ പാസ്പോർട്ടും ഇല്ല വിസയുമില്ല : ആഭ്യന്തര മന്ത്രാലയം ഇടപെടും

മഴക്കാല രോഗങ്ങളും പ്രതിരോധവും

ഭരണസമിതി അംഗത്വം തുടര്‍ച്ചയായി മൂന്നുതവണ മാത്രം : സഹകരണ നിയമ ഭേദഗതി ശരിവച്ച് ഡിവിഷന്‍ ബഞ്ച്

പൈലറ്റ് പോകാനെത്തിയ പോലീസുകാരന്‍ മധ്യവയസ്‌കനെ തള്ളിയിട്ടു; മന്ത്രി കൃഷ്ണൻ കുട്ടിയെ തടഞ്ഞ് നാട്ടുകാർ

ഖൈബർ പഖ്തുൻഖ്വയിൽ പാകിസ്ഥാൻ സൈന്യത്തിന് വലിയ തിരിച്ചടി : അജ്ഞാതരായ അക്രമികളുടെ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു

ഡിജിറ്റൽ അറസ്റ്റ് ഭയന്ന വയോധികനു തുണയായി ഫെഡറൽ ബാങ്ക്; അക്കൗണ്ടിലെ പണം നഷ്ടപ്പെടാതെ സംരക്ഷിച്ച് തവനൂർ ശാഖ ജീവനക്കാർ

ലളിതം… ശക്തം… ഓപ്പറേഷന്‍; ഭാരതീയര്‍ ഹൃദയത്തിലേറ്റിയ സിന്ദൂര്‍ ലോഗോയ്‌ക്കു പിന്നില്‍…

മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തമായി, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies