ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് വ്യാഴാഴ്ച ഇടക്കാല ബജറ്റ് 2024 അവതരിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നല്ല നയങ്ങളും പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയായി മൂന്നാം തവണയും ബിജെപിയെ അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
നമ്മുടെ യുവരാജ്യത്തിന് വര്‍ത്തമാനകാലത്തില്‍ അഭിമാനമുണ്ട്. ശോഭനമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. നമ്മുടെ സര്‍ക്കാര്‍ അതിന്റെ മഹത്തായ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി വീണ്ടും അനുഗ്രഹിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ലോക്സഭയെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
രണ്ടാം ടേമില്‍ ഞങ്ങളുടെ സര്‍ക്കാര്‍ സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നിവയുടെ കാഴ്ചപ്പാട് ശക്തിപ്പെടുത്തി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25 കോടി ജനങ്ങളെ ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ 2024ലെ ഇടക്കാല ബജറ്റിന് അംഗീകാരം നല്‍കിയിരുന്നു. ധനമന്ത്രി അവതരിപ്പിക്കുന്ന ആറാമത്തെയും മോദി സര്‍ക്കാരിന്റെ രണ്ടാം ടേമിലെ അവസാനത്തെയും ബജറ്റാണിത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ ഇടക്കാല ബജറ്റ് സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: