ന്യൂദല്‍ഹി: പതിനാറാം ധനകാര്യ കമ്മിഷന് അംഗങ്ങളെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി. പതിനഞ്ചാം ധനകാര്യ കമ്മിഷന് മുന്‍ അംഗവും മുന്‍ എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറിയുമായ അജയ് നാരായണ്‍ ഝാ, എക്സ്പെന്‍ഡിച്ചര്‍ മുന്‍ സ്പെഷ്യല്‍ സെക്രട്ടറി ആനി ജോര്‍ജ് മാത്യു, അര്‍ത്ഥ ഗ്ലോബല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നിരഞ്ജന് രാജധ്യക്ഷ എന്നിവരെ സ്ഥിരം അംഗങ്ങളായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ ഡോ. സൗമ്യ കാന്തി ഘോഷിനെ പാര്‍ട്ട് ടൈം അംഗവുമായാണ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമിച്ചിരിക്കുന്നത്.
നിതി ആയോഗ് മുന്‍ വൈസ് ചെയര്മാന് അരവിന്ദ് പനഗരിയ ചെയര്‍മാനായി പതിനാറാം ധനകാര്യ കമ്മിഷന് നേരത്തെ രൂപം നല്‍കിയിരുന്നു. 2025 ഒക്ടോബര്‍ 31നകം ശിപാര്‍ശകള്‍ നല്‍കാനാണ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: