ശബരിമല ദര്‍ശനത്തിന് പോയ തീര്ത്ഥാടകന് തിരിച്ചെത്താത്തതിനാല്‍ കനലെരിയുന്ന മനസ്സുമായി ഒരു കുടുംബത്തിന്റെ കാത്തിരിപ്പ് 26ാം ദിവസത്തിലേക്ക്. തിരുവനന്തപുരം കണ്ണമ്മൂല സ്വദേശി അനില്‍ കുമാറിനെയാണ് അഴുതയില്‍ കാനനപാതയില്‍ വെച്ച് കാണാതായത്.
26 ദിവസമായി വനത്തിലും പരിസരത്തും എല്ലാം അരിച്ചുപെറുക്കിയിട്ടും ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മകനെ വഴിക്കണ്ണുകളുമായി കാത്തിരിക്കുകയാണ് അമ്മ. ഈ അമ്മയ്ക്ക് ഏക ആശ്രയം കൂടിയാണ് മകനായ അനില്‍ കുമാര്‍. അനില്‍ കുമാര്‍ സാധാരണ അയ്യപ്പനല്ല. കഴിഞ്ഞ 14 വര്‍ഷമായി മലകയറുന്ന ഗുരുസ്വാമിയാണ്. അനില്‍ കുമാറും മറ്റ് അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നാണ് ശബരിമലയിലേക്ക് പോയത്. ഡിസംബര്‍ 30നാണ് എരുമേലിയില്‍ നിന്നും കാനനപാതവഴി ഈ സംഘം നീങ്ങിയത്. പിന്നീട് അഴുതയില്‍ പുതുശേരി ഭാഗത്തെ ഒരു ഇടത്താവളത്തില്‍ എത്തിയപ്പോള്‍ തങ്ങാന്‍ തീരുമാനിച്ചു. ഇവിടെ ഉറങ്ങിയെണീറ്റപ്പോള്‍ അനില്‍ കുമാറിനെ കാണാനില്ല. പരിഭ്രാന്തരായ കൂട്ടുകാര്‍ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.
ബിഎംഎസ് പ്രവര്ത്തകന് കൂടിയാണ് അനില്‍കുമാര്‍. വീട്ടിലോ നാട്ടിലോ പ്രത്യേകിച്ച് ഒരു സമ്മര്‍ദ്ദവുമില്ല. എത്ര തിരഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ സുഹൃത്തുക്കള്‍ പെരുവന്താനം പൊലീസില്‍ പരാതി നല്കി. ഓട്ടോ ഡ്രൈവറാണ് അനില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: