(സംസ്കാര കര്‍മ്മങ്ങള്‍ -വിദ്യാരംഭം തുടര്‍ച്ച)
ഗുരുപൂജനം
ശിക്ഷണവും പ്രേരണയും:
വിദ്യ ആര്‍ജ്ജിക്കുന്നതിനുവേണ്ടി ഗുരുവിന്റെ പക്കല്‍ പോകേണ്ടത് ആവശ്യമാണ്. പശു തന്റെ കിടാവിനെ പാല് ഊട്ടുന്നതുപോലെ ഗുരു തന്റെ ശിഷ്യരെ വിദ്യയാകുന്ന അമൃത് ഊട്ടുന്നു. ഈ പ്രക്രിയയില്‍ പരസ്പരം ആദരവും സദ്ഭാവനയും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. പശുവും കിടാവും തമ്മില്‍ സ്നേഹവാത്സല്യങ്ങള്‍ ഇല്ലെങ്കില്‍ എങ്ങനെയാണ് പാലൂട്ടലിന്റെ പ്രക്രിയ നടക്കുന്നത്? ഇതേ വിധത്തില്‍ ശിക്ഷാര്ത്ഥിയോടു വാത്സല്യമില്ലാതെ ഉപരിപ്ലവമായ മനസ്സോടെ പരുഷമായി പഠിപ്പിച്ചാല്‍ അതു ഗുണപ്പെടുകയില്ല. കഷ്ടപ്പെട്ടു അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം മാത്രമേ ഫലിക്കുകയും ഗുണപ്പെടുകയുമുള്ളൂ എന്നതുപോലെ ഗുരുവിനോട് ആദരവും സദ്ഭാവനയും പുലര്‍ത്തി അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങള്‍ നേടിക്കൊണ്ട് എന്തു പഠിക്കുന്നുവോ അത് ജീവിതത്തില്‍ പ്രയോജനപ്പെടുകതന്നെ ചെയ്യും. പരസ്പരം ഉപേക്ഷയോടെയോ, ഉദാസീനതയോടെയോ, ദുര്ഭാവനയോടെയോ, തിരസ്കാരഭാവത്തോടെയോ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ ഒന്നാമത് വിദ്യ ലഭിക്കുകയില്ല, അഥവാ ലഭിച്ചാല്‍ത്തന്നെ അത് ഫലിക്കുകയോ ഗുണപ്പെടുകയോ ചെയ്യുകയില്ല. മാതാപിതാക്കളുടേതുപോലെയുള്ള സ്ഥാനമാണ് ഗുരുവിനുമുള്ളത്. മാതാവിനെ ബ്രഹ്മാവും, പിതാവിനെ വിഷ്ണുവും, ഗുരുവിനെ മഹേശ്വരനുമായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. ഇവര്‍ മൂവരും ദേവതകളെപ്പോലെ ആദരവിനും ബഹുമാനത്തിനും അര്‍ഹരാണ്. അതിനാല്‍ വിദ്യാരംഭസംസ്കാരത്തില്‍ ഗുരുപൂജനം ഒരു അവശ്യഭാഗമായി കല്പിച്ചിരിക്കുന്നു. തൂലിക, മഷിക്കുപ്പി, ഫലകം എന്നിവയുടെ പൂജയ്ക്കുശേഷം കുട്ടി പുഷ്പം, മാല എന്നിവ അര്‍പ്പിച്ചും സൂത്രബന്ധനം ചെയ്തും തിലകം ചാര്‍ത്തിയും ദീപം ഉഴിഞ്ഞും ഫലങ്ങള്‍ നല്‍കിയും ഗുരുവിനെ ആദരപൂര്‍വ്വം പൂജിച്ചു നമസ്കരിക്കണം.
കുട്ടി പിതാവിനെയെന്നപോലെ ഗുരുക്കന്മാരെ ആദരിക്കുകും അവരെ തക്ക സമയത്തെല്ലാം നമസ്കരിക്കുകയും അഭിവാദനം ചെയ്യുകയും അവരോട് ശിഷ്ടാചാരപൂര്വ്വം പെരുമാറുകയും അവരുടെ അനുശാസനം പാലിക്കുകയും അവര്‍ നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യട്ടെ എന്നതാണ് ഈ പൂജയുടെ ഉദ്ദേശം. ഇതുപോലെതന്നെ കുട്ടിയെ സ്വന്തം പുത്രതുല്യമായി കരുതുകയും അതിന് അക്ഷരജ്ഞാനം മാത്രമല്ല, സ്നേഹവാത്സല്യങ്ങളും സദ്ഭാവനയും പ്രദാനം ചെയ്യേണ്ടതും അദ്ധ്യാപകന്റെയും കര്‍ത്തവ്യമാണ്.
ക്രിയയും ഭാവനയും:
മന്ത്രോച്ചാരണം ചെയ്യുമ്പോള്‍ കുട്ടിയെക്കൊണ്ട് ഗുരുവിന്റെ അസാന്നിദ്ധ്യത്തില്‍ ഗുരുവിന്റെ പ്രതീകത്തിന്റെ
പൂജ ചെയ്യിക്കുക. യാതൊന്നിന്റെ അടിസ്ഥാനത്തില്‍ ശിഷ്യനും ഗുരുവിനും ധന്യരാകാന്‍ സാധിക്കുന്നുവോ, ആ ശിഷ്യോചിതഗുണങ്ങള് ഈ പ്രക്രിയയിലൂടെ കുട്ടിയില്‍ ഉളവാകുകയാണെന്നും കുട്ടി ഗുരുചേതനയുടെ കൃപയ്ക്കു പാത്രീഭൂതനായിക്കൊണ്ടിരിക്കട്ടെ എന്നും സങ്കല്പിക്കുക.
ഓം ബൃഹസ്പതേ അതി യദര്യോള,
അര്ഹാദ്ദ്യുമദ്വിഭാതി ക്രതുമജ്ജനേഷു
യദ്ദീദയച്ഛവസള ഋതപ്രജാത
തസ്മാസു ദ്രവിണം ധേഹി
ചിത്രം ഉപയാമഗൃഹീതോളസി
ബൃഹസ്പതയേ തഷൈ്വ തേ
യോനിര്ഃബൃഹസ്പതയേ ത്വാ
ഓം ശ്രീ ഗുരവേ നമഃ, ആവാഹയാമി
സ്ഥാപയാമി, ധ്യായാമി
അക്ഷരമെഴുത്തും പൂജയും
ശിക്ഷണവും പ്രേരണയും:
ഇതിനുശേഷം ഫലകത്തിന്മേല് കുട്ടിയുടെ കൈകൊണ്ട് ‘ഓം ഭൂര്ഭുവഃ സ്വ’ എന്ന് എഴുതിക്കുക. അദ്ധ്യാപകന് ഈ അക്ഷരങ്ങള്‍ ചോക്കുകൊണ്ട് എഴുതുക. അതിന്മേല്ക്കൂടെ കുട്ടി തൂലിക ചലിപ്പിക്കുക. അല്ലെങ്കില്‍ അദ്ധ്യാപകനും കുട്ടിയുംകൂടെ തൂലിക പിടിച്ച് മേല്പറഞ്ഞ പഞ്ചാക്ഷരീഗായത്രീമന്ത്രം ഫലകത്തിന്മേല് എഴുതുക. ‘ഓം’ പരമാത്മാവിന്റെ സര്‍വ്വശ്രേഷ്ഠമായ നാമമാണ്. ‘ഭൂര്ഭുവഃ സ്വഃ’ എന്നതിന് പല പ്രയോജനങ്ങള്‍ക്കായി പല അര്‍ത്ഥങ്ങളുണ്ട്. എങ്കിലും വിദ്യാരംഭസംസ്കാരത്തില്‍ അവയുടെ ഗുണബോധകമായ അര്‍ത്ഥം സ്വീകരിക്കുന്നതാണ് യോഗ്യം. ‘ഭൂഃ’ എന്നതിന്റെ അര്‍ത്ഥം പരിശ്രമം എന്നും ‘ഭുവഃ’ എന്നതിന്റെ അര്‍ത്ഥം സംയമനം എന്നും ‘സ്വഃ’ എന്നതിന്റെ അര്‍ത്ഥം വിവേകം എന്നും ആണ്. ശിക്ഷണത്തിന്റെ ഉദ്ദേശം ഈ മൂന്നു മഹദ്ഗുണങ്ങളെയും ജാഗ്രതവും സമുന്നതവുമാക്കുക എന്നതാണ്.
പഠിപ്പുള്ള വ്യക്തി പരിശ്രമശീലനും സംയമനശീലനും വിവേകിയും ആണെങ്കില്‍ ആ വ്യക്തിയുടെ പഠനം സാര്‍ത്ഥകമായി എന്നു കരുതാം. നേരെ മറിച്ച് പഠിച്ച കഴുതകള്‍ കോടിക്കണക്കിന് തെരുവുകള്‍ തോറും നിറഞ്ഞുകിടപ്പുണ്ട്. അവര്‍ കൂടുതല്‍ പണമുണ്ടാക്കുന്നതിനും കൂടുതല്‍ ശല്യം ചെയ്യുന്നതിനുമപ്പുറം ഒരു വന്‍കാര്യവും ചെയ്യുന്നില്ല. വിദ്യാരംഭം ചെയ്യിക്കുമ്പോള്‍ ഏറ്റവും ആദ്യം ഈ അഞ്ചു അക്ഷരങ്ങള്‍ എഴുതിക്കുന്നതിന്റെ ഉദ്ദേശ്യം, കുട്ടി ‘ഓം’ ആകുന്ന പരമാത്മാവിനു തന്റെ മനസ്സില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം നല്കി ഈശ്വരവിശ്വാസിയായി കഴിയുകയും ഈശ്വരനെ ഭജിക്കുകയും സന്മാര്ഗഗാമിയും സദാ കര്‍മ്മനിരതനുമായി കഴിയുകയും ഓരോ ചുവടുവെയ്പ്പിലും സംയമനവും ക്രമീകരണവും പാലിക്കുകയും ചിന്താകുഴപ്പം വെടിഞ്ഞ് വിവേകത്തെ സ്വീകരിക്കുകയും കളിച്ചും ചിരിച്ചും ഉല്ലാസത്തോടെ അന്യരെ സന്തോഷിപ്പിച്ചും ജീവിതം നയിക്കുകയും ചെയ്യട്ടെ എന്നതാണ്. ഈ പഞ്ചാക്ഷരിയുടെ പരിശീലനം വിദ്യാഭ്യാസത്തിന്റെ സാരമാണ്. യാതൊന്നാണോ മനുഷ്യന്റെ സദ്ഗുണങ്ങളെ വര്‍ദ്ധിപ്പിക്കുന്നത്, അതിന്റെ പേരാണ് വിദ്യ. ഈ തഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വപ്രഥമമായി ‘ഓം ഭൂര്ഭുവഃ സ്വഃ’ എഴുതിപ്പിക്കുന്നത്.
(കേരളത്തില്‍ ‘ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ’ എന്ന് എഴുതിക്കുന്നു.)
ക്രിയയും ഭാവനയും:
അക്ഷരങ്ങള്‍ എഴുതിപ്പിച്ചശേഷം അവയുടെ മേല്‍ പുഷ്പങ്ങളും അക്ഷതവും അര്‍പ്പണം ചെയ്യിക്കുക. ജ്ഞാനം ഉദിക്കുന്നത് അന്തഃകരണത്തിലാണ്. എങ്കിലും അതു പ്രകടിപ്പിക്കാനാവാതെ വന്നാല്‍ അത് അന്വര്ത്ഥമായിത്തീരും. ജ്ഞാനം അക്ഷരങ്ങളിലൂടെയാണ് ആദ്യം പ്രകടമാകുന്നത്. ഈ പ്രകടമായ അക്ഷരങ്ങളെ പൂജിച്ച് അഭിവ്യക്തനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും അതിന്റെ സാധനയെപ്പറ്റിയും പ്രതിപത്തിയുളവാക്കണം.
ഓം നമഃ ശംഭവായ ച മയോ ഭവായ ച
നമഃ ശങ്കരായ ച മയസ്കരായ ച
നമഃ ശിവായ ച ശിവതരായ ച
(ഗായത്രീപരിവാറിന്റെ ആധ്യാത്മിക പ്രസിദ്ധീകരണങ്ങളില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: