കൊച്ചി: റിപ്പബഌക് ദിനാഘോഷങ്ങളുടെ ഭാഗമായി ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച നാടകം രാജ്യത്തെയും കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും ആക്ഷേപിച്ചത് ഗുരുതരമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്് കെ.എസ്. ഷൈജു ആരോപിച്ചു.
മുതിര്‍ന്ന മൂന്ന് ജഡ്ജിമാരടങ്ങുന്ന സമിതിയാണ് പരിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കേണ്ടത്. ഹൈക്കോടതി ചീഫ് ജസ്റ്റീസ്, മറ്റ് ജഡ്ജിമാര്‍, അഭിഭാഷകര്‍ ഉള്‍പ്പെടുന്ന സദസിനു മുന്നില്‍ രാഷ്ട്രീയലാക്കോടെ നാടകം അവതരിപ്പിച്ചതിനു പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടോ എന്നു പോലും ബിജെപി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുജനങ്ങളെ ബാധിക്കുന്ന സംഭവങ്ങളില്‍ സ്വമേധയാ കേസെടുക്കുന്ന ഹൈക്കോടതി, ഔദ്യോഗിക പരിപാടിയില്‍ തന്നെ ഉന്നത നീതിപീഠത്തിന്റെ നീതിബോധത്തെയും നിഷ്പക്ഷതയെയും അവഹേളിക്കുന്ന സംഭവത്തോട് കാണിക്കുന്ന നിസംഗത ഭയാനകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം ഗുഢാലോചന പുറത്തുകൊണ്ടുവരാന്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് ഉന്നതതല അന്വേഷണം നടത്തണമെന്നും ഇത്തരം ഹീനമായ ശ്രമങ്ങള്‍ക്ക് പിന്നിലുള്ള എല്ലാവര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ട്രഷറര്‍ ശ്രീക്കുട്ടന് തുണ്ടത്തിലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: