തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് ട്രെയിൻ സർവീസ്. 24 ‘ആസ്താ സ്പെഷ്യൽ ട്രെയിനുകൾ’ എന്ന പേരിലാകും സർവീസ് നടത്തുക. നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാകും സർവീസ്. ജനുവരി 30-ന് ആദ്യ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഫെബ്രുവരി-മാർച്ച് മാസങ്ങളിലാകും സർവീസ് ലഭ്യമാകുക. 3,300 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഫെബ്രുവരി രണ്ട്, ഒമ്പത്, 14,19,24,29 എന്നീ തീയതികളിൽ പാലക്കാട് നിന്നും അയോദ്ധ്യയിലേക്ക് സർവീസ് നടക്കും. കോയമ്പത്തൂർ, തിരുപ്പൂ, ഈറോഡ്, സേലം, ജോലോർപേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകൾ സ്റ്റോപ്പുണ്ടാകും.ഫെബ്രുവരി 3,8,13,18,23,28, മാർച്ച് നാല് എന്നീ തീയതികളിലാകും അയോദ്ധ്യയിൽ നിന്ന് തിരികെ സർവീസ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: