നീതിക്കായുള്ള കാത്തിരിപ്പാണ് അയോദ്ധ്യയില്‍ പൂര്‍ത്തിയായതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക റുബിക ലിയാഖത്. സോഷ്യല്‍ മീഡിയയിലൂടെയാണ് നിലപാട് വ്യക്തമാക്കി റുബികയുടെ പ്രതികരണം.
പോസ്റ്റ് ഇങ്ങനെ: ‘ഭാരതത്തിന്റെ സന്തോഷത്തില്‍ നിങ്ങള്‍ പങ്കാളികളാകുന്നുവെങ്കില്‍, ഭാരതത്തിന്റെ വിശ്വാസത്തെ നിങ്ങള്‍ മാനിക്കുന്നുവെങ്കില്‍ ഓരോ ഭാരതീയനും നിങ്ങളെ ആദരിക്കും. അയോദ്ധ്യയിലെ ദിവ്യമായ രാമക്ഷേത്രത്തെ മതത്തിന്റെ കാഴ്ചപ്പാടില്‍ നിങ്ങള്‍ വിലയിരുത്തണമെന്നാണ് രാഷ്ട്രീയക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ വസ്തുത ഇത് ചരിത്രപരമാണെന്നതാണ്. നിയമപരമായി നോക്കിയാല്‍, ഈ ഭൂമിയുടെ അവകാശം ഇതേ മണ്ണില്‍ പിറന്ന ഭഗവാന് രാമനാണ്. ഇത് മനസിലാക്കാന്‍ ശ്രമിച്ചാല്‍ മതപരമായ തര്‍ക്കങ്ങളില്ലെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാകും.
ഇത് ശ്രീരാമന്റെ ജന്മസ്ഥലമാണ്… നമ്മുടെ പ്രവാചകനോ കുടുംബമോ ഈ മണ്ണിലാണ് ജനിച്ചിരുന്നതെങ്കില്‍ അത് ധര്‍മ്മസങ്കടത്തിന് കാരണമായേനെ. പുറത്തുനിന്നു വരുന്ന ഇസ്ലാമിക ആക്രമണകാരികള്‍ മതത്തിന് വേണ്ടിയല്ല, അവരുടെ ആധിപത്യത്തിന് വേണ്ടിയാണ് എത്തിയത്. അവര്‍ ആധിപത്യത്തിനായുള്ള പോരാട്ടത്തില്‍ മതത്തെ ആയുധമാക്കുകയായിരുന്നു. അല്ലെങ്കില്‍ എന്ത് അവകാശത്തിന്റെ പേരിലാണ് അവര്‍ മറ്റൊരു വിഭാഗത്തിന്റെ പവിത്രമായ ആരാധനാലയത്തില്‍ തങ്ങളുടെ വിശ്വാസം അടിച്ചേല്പിക്കാന് ശ്രമിച്ചത്? യഥാര്‍ത്ഥ ഇസ്ലാം ഇതല്ല പഠിപ്പിക്കുന്നത് ഇതല്ല.
പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കാനുള്ള നേരമിതല്ല, എന്നാല്‍ യുക്തിസഹമായ നിഗമനങ്ങളില്‍ എത്താന്‍ ചരിത്രത്തിന്റെ താളുകള്‍ മറിക്കുക തന്നെ വേണം. നമസ്കരിക്കാനുള്ള അവകാശം ആരും കവര്‍ന്നെടുത്തിട്ടില്ല, അനീതിയും ഇല്ല.. കാഴ്ചപ്പാട് തിരുത്തി ഹൃദയവിശാലതയോടെ കാണുക.. ഇത് നമ്മുടെ നാടിന്റെ വിജയമാണ്, നഷ്ടപ്പെട്ട സുവര്‍ണ അധ്യായത്തിന്റെ തിരിച്ചുവരവ്… നമ്മള് ഭാരതത്തിന്റേതാണ്, ഭാരതം രാമന്റേതാണ്… അത്ര മാത്രം…
സീതാരാമചന്ദ്ര കി ജയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: