ന്യൂദല്‍ഹി: ബാങ്ക് ബാലന്‍സിന്റെയോ ആസ്തിയുടെയോ കാര്യമെടുത്താല്‍ മൊരാരി ബാപ്പു നിസ്വനാണ്. പക്ഷെ അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തിന് ഏറ്റവും കൂടുതല്‍ തുക കൊടുത്തത് ആരാണെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം മൊരാരി ബാപ്പു എന്നാണ്.
പതിനായിരത്തി ഒമ്പത് കോടി ഡോളര്‍ (10009 കോടി ഡോളര്‍) ആണ് മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും ആസ്തിയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പറയുന്നത്. അംബാനി കുടുംബം അയോധ്യാ രാമക്ഷേത്രത്തിന് സംഭാവനയായി നല്‍കിയത് 2.51 കോടി രൂപയാണ്. വാസ്തവത്തില്‍ ഒരു ബിസിനസ് കുടുംബത്തില്‍ നിന്നും ലഭിച്ച മോശമല്ലാത്ത ഒരു തുകയാണിത്.
അംബാനിയേക്കാള്‍ ഏഴര ഇരട്ടി അധികം അയോധ്യാക്ഷേത്രനിര്‍മ്മാണത്തിന് നല്‍കിയ മൊരാരി ബാപ്പു വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. മൊരാരി ബാപ്പു നല്കിയത് 18.6 കോടി രൂപയാണ്. ആരാണീ മൊരാരി ബാപ്പു? ബിസിനസുകാരനല്ല. സ്വന്തമായി അത്ര വലിയ ആസ്തിയുള്ള ആളല്ല. വെറും ആത്മീയ നേതാവ് മാത്രമാണ്. എന്നാൽ അയോധ്യ രാമക്ഷേത്ര നിർമ്മാണത്തോടുള്ള അദ്ദേഹത്തിന്റെ അകമഴിഞ്ഞ പ്രതിബദ്ധതയാണ് ഇത്രയും വലിയ തുക സംഭാവന നല്‍കിയതിലേക്ക് എത്തിച്ചത്.
ഗുജറാത്തിൽ നിന്നുള്ള ആത്മീയ നേതാവായ മൊരാരി ബാപ്പു രാമകഥയുടെ നല്ലൊരു ആഖ്യാതാവു കൂടിയാണ്.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് ഇതുവരെ ചെലവഴിച്ചിട്ടുള്ളത് 1,100 കോടിയിലധികം രൂപയാണ്. രാജ്യത്തെ പ്രമുഖരും വ്യവസായികളും ഉൾപ്പെടെയുള്ളവർ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകിയിട്ടുണ്ട്. രാമായണം പ്രചരിപ്പിക്കാൻ ജീവിതത്തിന്റെ ആറ് പതിറ്റാണ്ടിലേറെ ചെലവഴിച്ച വ്യക്തിയാണ് അദ്ദേഹം. ബാപ്പു 18.6 കോടി രൂപ രാമക്ഷേത്ര നിർമാണത്തിനായി സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യയ്‌ക്കുള്ളിൽ നിന്ന് 11.30 കോടി രൂപയും യുകെയിൽ നിന്നും യൂറോപ്പിൽ നിന്നും 3.21 കോടി രൂപയും അമേരിക്ക, കാനഡ, മറ്റ് വിവിധ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് 4.10 കോടി രൂപയും സംഭാവന സമാഹരിച്ചാണ് ബാപ്പു ഇത്രയും ഉയർന്ന തുക നൽകിയത്.
2020 ആഗസ്റ്റിൽ ഗുജറാത്തിലെ പിത്തോറിയയിൽ നടന്ന ഒരു ഓൺലൈൻ രാമകഥ ആഖ്യാനത്തിനിടെയാണ് മൊരാരി ബാപ്പു രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ചത്. ഇതോടെയാണ് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഫണ്ട് എത്തിയത്.
തുളസീദാസ് രാമായണകഥയെ അടിസ്ഥാനമാക്കി രചിച്ച കവിതയാണ് രാമചരിതമാനസ്. ഈ രാമചരിതമാനസിനെ വിശകലനം ചെയ്യുന്നതില്‍ അസാമാന്യവിരുതാണ് മൊരാരി ബാപ്പുവിന്. അദ്ദേഹം കഴിഞ്ഞ 60 വര്‍ഷത്തെ രാമകഥാഖ്യാനത്തിനിടയില്‍ ഏകദേശം 900 വേദികളില്‍ കഥ പറഞ്ഞിട്ടുണ്ട് മൊരാരി ബാപ്പു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: