മലയാളത്തിലെ മികച്ച നടൻമാരെക്കുറിച്ച് നടൻ ഷൈൻ ടോം ചാക്കോ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാളത്തിൽ വന്ന മികച്ച നടൻ ഫഹദ് ഫാസിലാണെന്ന് പറയുകയാണ് ഷെെൻ. അതേസമയം ഫഹദിന് പരിമിതികളുണ്ടെന്നും ഷെെൻ ടോം ചാക്കോ അഭിപ്രായപ്പെട്ടു. ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ഷൈൻ ടോം ചാക്കോയുടെ പ്രതികരണം.
‘രണ്ടാമത് വന്നപ്പോൾ ഫഹദ് ഫഹദിനെ പോലെ പെർഫോം ചെയ്യുന്നെന്ന് നമുക്ക് തോന്നി. മികച്ചതല്ല, പക്ഷെ ഒരാൾ അയാളെ പോലെ തന്നെ പെർഫോം ചെയ്യുന്നു. അതിന് മുമ്പ് വന്ന ആക്ടേർസിൽ മമ്മൂക്കയെയും മോഹൻലാലിനെയുമാണ് കണ്ടത്. ഫഹദ് വന്നപ്പോഴാണ് പുതിയൊരു ആക്ടർ ഉണ്ടായത്. സ്റ്റാർസും നായകൻമാരും ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരു ആക്ടർ ഉണ്ടായത് ഫഹദ് വന്ന ശേഷമാണ്. ഫഹദിന് മോഹൻലാലിനെ പോലെ എല്ലാ കഥാപാത്രങ്ങളും ചെയ്യാൻ പറ്റില്ല. ഡാൻസും പരിപാടികളും കുറച്ച് ബുദ്ധിമുട്ടാണ്. ഇന്റൻസും ത്രില്ലറുമായതേ പുള്ളി പിടിക്കൂ. ഹ്യമൂർ ഈസിയാവുന്നില്ല. മമ്മൂക്കയ്ക്കും പരിമിതികൾ ഉണ്ടായിരുന്നു. പിന്നെ മികച്ചതായിട്ട് ആരെയും പറയില്ല. നമ്മൾക്ക് കുറച്ച് അസൂയയൊക്കെ ഉണ്ടല്ലോ.
അഭിനേതാക്കൾ പ്രയോഗിക്കുന്ന ചില ടെക്നിക്കുകളെക്കുറിച്ചും ഷെെൻ ടോം ചാക്കോ സംസാരിച്ചു. ടെക്നിക്കുകൾ അറിഞ്ഞാൽ അവർ നല്ല നടനായി ആൾക്കാർക്ക് മുന്നിൽ തോന്നും. അല്ലെങ്കിൽ ഇതെല്ലാം അഭിനയത്തിന്റെ പ്രശ്നങ്ങളായി തോന്നും. എഴുന്നേൽക്കുമ്പോൾ ആ സ്പീഡിൽ വേരിയേഷൻ വന്നാൽ തന്നെ എങ്ങനെയാണ് അഭിനയിക്കുന്നതെന്ന് തോന്നും. മമ്മൂക്കയും മോഹൻലാലും ഈ ടെക്നിക്ക് നന്നായി മനസിലാക്കുകയും കറക്ടായി ഉപയോഗിക്കുകയും ചെയ്യുന്നവരാണ്. മികച്ച നടൻമാരെന്ന് ആൾക്കാരെ ബോധിപ്പിക്കുകയും ചെയ്തു. അല്ലാതെ പെർഫോം ചെയ്തിട്ട് കാര്യമില്ല. ക്ലോസ് ഷോട്ടിൽ മമ്മൂക്കയുടെ കണ്ണിൽ വെള്ളം വന്നാൽ തന്നെ നമ്മുടെ കണ്ണ് നിറയും. പക്ഷെ വൈഡ് ഷോട്ടിൽ കുറച്ച് കൂടെ ബോഡി എടുത്തിട്ട് ചെയ്യണം. അതൊക്കെ നമുക്ക് മനസിലാകുന്നത് പെർഫോം ചെയ്യുമ്പോഴാണ്. മമ്മൂക്ക ചില ഷോട്ട് എടുക്കുമ്പോൾ കവിൾ പിടിച്ച് തിരിക്കും. അതുകൊണ്ടാണ് ചില ഷോട്ടിൽ കവിൾ ചുവന്നിരിക്കുന്നത്.
ക്ലോസ് എടുക്കുമ്പോൾ മുഖം തുടുത്തിരിക്കും. അങ്ങനെ പല ടെക്നിക്കുകളും പുള്ളിക്കുണ്ട്. പുള്ളി കുറച്ച് കൂടെ ബ്യൂട്ടി കോൺഷ്യസ് ആണല്ലോ. എപ്പോഴും സിനിമയിൽ ആളുകൾ ബ്യൂട്ടിഫിക്കേഷന് ശ്രദ്ധിക്കുന്നുണ്ട്. കാരണം അവർ ക്യാരക്ടർ ആവാൻ ശ്രമിക്കുന്നതിനേക്കാൾ ഭംഗിയിലിരിക്കണം എന്ന സങ്കൽപ്പം ഉണ്ടായിരുന്നു’- ഷെെൻ ടോം ചാക്കോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: