റാഞ്ചി: ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ചോദ്യംചെയ്യാനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം റാഞ്ചിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. വൻ സുരക്ഷയാണ് മുഖ്യമന്ത്രിയുടെ വീടിന് സമീപം ഏർപ്പെടുത്തിയിരിക്കുന്നത്. ചോദ്യം ചെയ്യൽ അല്പസമയത്തിനകം ആരംഭിക്കുമെന്നാണ് വിവരം.
റാഞ്ചിയിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ വസതി, രാജ്ഭവൻ, ഇ ഡി ഓഫീസ് എന്നിവിടങ്ങളിൽ ആയിരത്തിലധികം പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. സോറന് പിന്തുണ അറിയിച്ച് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ഗോത്രവര്‍ഗ നേതാക്കളും സ്ഥലത്ത് തമ്പടിച്ചിരുന്നു. 14 ഗോത്ര സംഘടനകൾ രാജഭവന് മുന്നിൽ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.
ജാർഖണ്ഡ് മുക്തി മോർച്ച-കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ് ഇ ഡി ചോദ്യം ചെയ്യലെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ പറഞ്ഞു. ജനുവരി 16-നും 20-നും ഇടയില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സോറന് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ 20-ന് തന്റെ വസതിയിലെത്തി മോഴി രേഖപ്പെടുത്താന്‍ അദ്ദേഹം അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെടുകയായിരുന്നു.
മുമ്പ് ഏഴു തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എക്സിക്യൂട്ടീവ് പ്രസിഡന്റുകൂടിയായ ഹേമന്ത് സോറന് ഇ.ഡിക്കു മുമ്പില്‍ ഹാജരായിരുന്നില്ല. ഝാര്‍ഖണ്ഡിലെ ഭൂമിതട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഐ.എ.എസ്. ഓഫീസറടക്കം 14 പേര് അറസ്റ്റിലായിരുന്നു. കഴിഞ്ഞവര്‍ഷം നവംബറില്‍ അനധികൃത ഖനികളുമായി ബന്ധപ്പെട്ട കേസിലും ഇ.ഡി. സോറനെ ചോദ്യംചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: