ഇന്‍ഡോര്‍: അഫ്ഗാനിസഥാനെതിരായ രണ്ടാം ടി20യും ജയിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 20 ഓവറില്‍ 172 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യ 16ാം ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഇതോടെ മൂന്ന് മത്സരപരമ്പര ഇന്ത്യ സ്വന്തമാക്കി.ഓപ്പണര്‍ ആയ യശസ്വി ജയ്സ്വാള്‍ 34 പന്തില്‍ നിന്ന് 68 റണ്‍സ് എടുത്തു. ശിവം ദൂബെ 32 പന്തില്‍ 63 റണ്‍സും എടുത്തു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ റണ്‍സൊന്നും നേടാതെ പുറത്തായി. വിരാട് കോഹ്ലി 16 പന്തില്‍ 29 റണ്‍സ് എടുത്തു.. വിക്കറ്റ് കീപ്പര്‍ ജിതേഷും റണ്‍സെടുക്കാതെ പുറത്തായി. റിങ്കു പുറത്താകാതെ 9 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: