ഗുവാഹതി: മണിപ്പൂര്‍ ഉയര്‍ത്തിക്കാട്ടി ബിജെപിയെ കുരിശേറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടിയായി അസം ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ച് ബിജെപി. 35 ശതമാനത്തോളം ക്രിസ്ത്യന്‍ വോട്ടരമാര് ഉള്ള ഇവിടെ ആകെയുള്ള 28 സീറ്റുകളില്‍ 25ലും ബിജെപി വിജയിച്ചിരിക്കുകയാണ്.
അസമും മണിപ്പൂരും തമ്മിലുള്ള ദൂരം 336 കിലോമീറ്റര്‍ മാത്രമാണ്, ഒരു ടാക്സിയില്‍ അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താല്‍ അസമില്‍ നിന്നും മണിപ്പൂരില്‍ എത്താം. എന്നിട്ടും 35 ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാരുള്ള അസം ഹില്‍ കൗണ്‍സിലിലേക്ക് എങ്ങിനെ ബിജെപി 28ല്‍ 25 സീറ്റുകളും നേടി? അതിനര്‍ത്ഥം മണിപ്പൂര്‍ പ്രചാരണം അവിടെയൊന്നും ഏശിയില്ലെന്ന് തന്നെയാണ്. മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ വംശഹത്യ നടത്തുന്നു എന്നതായിരുന്ന മാധ്യമപ്രചാരണം.അപ്പോള്‍ മണിപ്പൂര്‍ അതിവൈകാരികമായി മാധ്യമസൃഷ്ടിയോ എന്ന സംശയവും ഇതോടെ ബലപ്പെടുകയാണ്.
മോദിയുടെ വികസന അജണ്ടയ്ക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.ഈയിടെ മോദി ഒരു എയിംസും മൂന്ന് മെഡിക്കല്‍ കോളെജുകളുമാണ് അസമിന് നല്‍കിയത്. തീവ്രവാദികളായ ഉള്‍ഫ പോലും മോദിയുടെ വികസന അജണ്ടയ്ക്ക് അടിയറവ് പറഞ്ഞ് ആയുധം വെച്ച് കീഴടങ്ങി മുഖ്യധാര ജീവിതത്തിലേക്ക് വന്നു. കൊള്ളയടിക്കുകയല്ല, കൊടുക്കുകയാണ് മോദി.
നോര്‍ത്ത് കാചര്‍ ഹില്‍സ് ഓട്ടോണമസ് കൗണ്‍സില്‍ (എന്‍സിഎച്ച് എസി) തെരഞ്ഞെടുപ്പ് അസമിനെ സംബന്ധിച്ചിടത്തോളം സുപ്രധാന അധികാരകേന്ദ്രം കൂടിയാണ്. ഈ ഹില്‍ കൗണ്‍സിലിലെ മുഖ്യ എക്സിക്യൂട്ടീവ് അംഗത്തിന് ഒരു മുഖ്യമന്ത്രിയുടെ അധികാരമുണ്ട്. മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളാകട്ടെ കാബിനറ്റ് പദവിയുള്ള മന്ത്രിമാരെപ്പോലെയുമാണ്. സ്വയംഭരണാധികാരമുള്ള കൗണ്‍സിലിലെ അംഗങ്ങളാണ് മുഖ്യ എക്സിക്യൂട്ടീവ് അംഗത്തെ തെരഞ്ഞെടുക്കുക. ഒരു നിയമനിര്‍മ്മാണ സഭ പോലെയാണ് ഈ ഹില്‍ കൗണ്‍സില്‍ പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: