തൊടുപുഴ: അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തുന്ന നിലയിലേക്ക് സംസ്ഥാനത്തെ സാമൂഹിക അന്തരീക്ഷം മാറിയതായി ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. മൂലമറ്റം സെ. ജോസഫ്സ് കോളേജില്‍ ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.
എന്തൊക്കെ ഭിന്നതയുണ്ടെങ്കിലും ഒരു സംസ്ഥാനത്തെ ഗവര്‍ണര്‍ വരുന്ന ദിവസം ആ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയത് ന്യായീകരിക്കാനാവില്ല. അന്ന് നടന്ന മോശം പദപ്രയോഗങ്ങള്‍ കേരളം നെഗറ്റീവിസത്തിലേക്ക് കൂടുതല്‍ അടുക്കുന്നതിന്റെ സൂചനയാണ്. ആര് എന്ത് നല്ലകാര്യം ചെയ്താലും ജാതി, മതം, രാഷ്ട്രീയം എന്നിവ നോക്കി വിലയിരുത്തുന്ന അനഭിലഷണീയ പ്രവണതകള്‍ ഉണ്ടാകുന്നുവെന്നത് നിരാശപ്പെടുത്തുകയാണ്.
സുകുമാര്‍ അഴീക്കോടിനെ പോലെ നിഷ്പക്ഷമായി വിമര്‍ശനം നടത്തുന്ന സാഹിത്യകാരന്മാര് ഇപ്പോഴില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. തോമസ് ജോര്‍ജ് വെങ്ങാലുവക്കേല്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി പ്രിന്‍സ് ജെ. മാത്യു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: