മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഭാരതത്തിന് ആറ് വിക്കറ്റ് വിജയം. അഫ്ഗാന്‍ മുന്നില്‍ വച്ച 159 റണ്‍സിന്റെ ലക്ഷ്യം ഭാരതം നാല് വിക്കറ്റ് നഷ്ടത്തില്‍ 2.3 ഓവറുകള്‍ ബാക്കിയാക്കി ലക്ഷ്യം കണ്ടു. അര്‍ദ്ധസെഞ്ചുറി തികച്ച ശിവം ദുബെയുടെ ബാറ്റിങ് ഭാരത വിജയം എളുപ്പമാക്കി.
40 പന്തുകള്‍ നേരിട്ട ദുബെ അഞ്ച് ഫോറുകളും രണ്ട് സിക്‌സറുകളും സഹിതം 60 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഭാരതം വിജയം സ്വന്തമാക്കുമ്പോള്‍ 16 റണ്‍സുമായി റിങ്കു സിങ്ങും പുറത്താകാതെ നിന്നു. സഞ്ജു വി. സാംസണിന് പകരം വിക്കറ്റ് കീപ്പറുടെ റോളില്‍ ഇറങ്ങിയ ജിതേഷ് ശര്‍മ മികച്ച് പ്രകടനം കാഴ്‌ച്ചവച്ചു(20 പന്തില്‍ 31).
ടോസ് നേടി അഫ്ഗാനെ ബാറ്റിങ്ങിനയച്ച ഭാരതം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് വഴങ്ങി. ചെറിയ സ്‌കോറില്‍ ഒതുക്കാമെന്ന് കരുതിയെങ്കിലും 42 റണ്‍സെടുത്ത മുഹമ്മദ് നബിയുടെ പ്രകടനമാണ് സന്ദര്‍ശകര്‍ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: