ന്യൂദല്‍ഹി: അയോധ്യരാമക്ഷേത്രത്തിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ച 90വയസ്സായ അഭിഭാഷകനായിരുന്നു കെ. പരാശരന്. പ്രായത്തിനെ മറന്നാണ് അദ്ദേഹം അയോധ്യരാമജന്മഭൂമി-ബാബറി മസ്ജിദ് കേസ് വാദിച്ചത്.
90ല്‍ പരം പ്രായമായ അദ്ദേഹം നാലര മണിക്കൂറോളം തുടര്‍ച്ചയായി നിന്നാണ് വാദിച്ചത്. മാത്രമല്ല, ശ്രീരാമനോടുള്ള ബഹുമാനാര്‍ത്ഥം പാദരക്ഷ അഴിച്ചുകോടതിയ്ക്ക് പുറത്ത് വെച്ചതിന് ശേഷമാണ് അദ്ദേഹം വാദിച്ചത്.
ഇദ്ദേഹത്തിന്റെ പ്രായാധിക്യം കണ്ട് മനം നൊന്ത സുപ്രീംകോടതി ജഡ്ജി കസേരയില്‍ ഇരുന്നുകൊണ്ട് വാദിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അതിന് കെ. പരാശരന് നല്കിയ മറുപടി ഇതായിരുന്നു:”ഇതുവരെ എന്റെ എല്ലാ കക്ഷികള്‍ക്കുവേണ്ടിയും വേണ്ടി നിന്ന് തന്നെയാണ് കോടതിയില്‍ വാദിച്ചിട്ടുള്ളത്. ഇന്ന് ഭഗവാന് തന്നെയാണ് എന്റെ കക്ഷി. അപ്പോള്‍ എങ്ങിനെയാണ് എനിക്ക് ഇരുന്ന് കേസ് വാദിക്കാന്‍ കഴിയുക?”- ഈ ചോദ്യത്തിന് മുന്പില് ജഡ്ജി പോലും സ്തബ്ധനായി.
ശ്രീരാമഭഗവാന് വേണ്ടി വാദിച്ച ആ നാലരമണിക്കൂര്‍ നേരം അദ്ദേഹം പാദരക്ഷയും മാറ്റിവെച്ച് നഗ്നപാദനായി കോടതിമുറിയില്‍ നിന്നു. കാരണം അദ്ദേഹം വാദിക്കുന്നത് ശ്രീരാമഭഗവാന് വേണ്ടിയായിരുന്നു.
സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ കെ. പരാശരന് അയോധ്യ കേസില്‍ സത്യം മറപ്പുവെയ്ക്കാന്‍ ശ്രമിച്ച ലിബറല്‍, കോണ്‍ഗ്രസ്, ഇടതുപക്ഷ അഭിഭാഷകരോടാണ് സുപ്രീംകോടതിയില്‍ പൊരുതിയത്. ആറ് പതിറ്റാണ്ടായി സുപ്രീംകോടതിയില്‍ കേസ് വാദിച്ച ഇദ്ദേഹം 1983 മുതല്‍ 1989 വരെ അറ്റോര്‍ണി ജനറലായിരുന്നു.
2003ല്‍ പത്മഭൂഷണും 2011ല്‍ പത്മവിഭൂഷണും ലഭിച്ചു. 2012ല്‍ രാജ്യസഭയിലേക്ക് ആറ് വര്‍ഷക്കാലത്തേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു.
ഭരണഘടനയെക്കുറിച്ചും ആര്‍ഷ ധര്‍മ്മത്തെക്കുറിച്ചും പരാശരനുള്ള ജ്ഞാനം പ്രസിദ്ധമാണ്. പല പ്രമുഖ അഭിഭാഷകരും ഇതിനെ വാഴ്ത്തിയിട്ടുണ്ട്. ഈയടുത്ത് ശബരിമല കേസിലും അവിടുത്തെ ആചാരങ്ങള്‍ നിലനിര്‍ത്തുന്നതിനായി അദ്ദേഹം വാദിച്ചിരുന്നു. അന്ന് എന്‍എസ് എസിന് വേണ്ടിയാണ് ഇദ്ദേഹം കേസ് വാദിച്ചത്. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതിന് കാരണം അയ്യപ്പസ്വാമിയുടെ ബ്രഹ്മചാരീഭാവം കണക്കിലെടുത്താണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. നൈഷ്ഠിക ബ്രഹ്മചാരി എന്ന അയ്യപ്പന്റെ ഭാവത്തിന് ഭരണഘടനസംരക്ഷണമുണ്ടെന്നും പരാശരന് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: