ന്യൂദല്‍ഹി: തൊടുപുഴയിലെ കോളെജ് അദ്ധ്യാപകന്റെ കൈ വെട്ടിയ കേസിലെ പ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിനും തീവ്രവാദത്തോട് പുലര്‍ത്തുന്ന വിട്ടുവീഴ്ച്ചയില്ലാത്ത സമീപനത്തിനും ഉദാഹരണമാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
2010ലെ തൊടുപുഴ കൈവെട്ട് കേസിലെ ഒന്നാം പ്രതിയെ എന്‍ഐഎ പിടികൂടിയ ഈ ദിനം ഇന്ത്യയില്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്ക്കും ശക്തമായ മുന്നറിയിപ്പ് നല്കുന്ന സുപ്രധാന ദിവസമാണ്.
13 വര്‍ഷം മുമ്പ് 2010 ഓഗസ്റ്റ് 18 ന്, അതി ദാരുണമായ ഈ സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കുകയുണ്ടായി. പിണറായി വിജയന് സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയം കാരണം കഴിഞ്ഞ ദശകത്തില്‍ കേരളത്തില്‍ തീവ്രവാദം വര്‍ധിച്ചുവരികയാണ് എന്നതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. കേരളത്തിലെ ഒരു പൊതുപരിപാടിയില്‍ ഹിന്ദുക്കള്‍ക്കും ജൂതന്മാര്ക്കും എതിരെ വിദ്വേഷം പടര്‍ത്താന്‍ ഹമാസ് നേതാവിനെ ക്ഷണിച്ചവര്‍ക്കെതിരെ അവര്‍ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
എന്‍ഐഎയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഈ നടപടി, അക്രമ രാഷ്ട്രീയവും ഒരു തരത്തിലുമുള്ള തീവ്രവാദ രാഷ്ട്രീയവും ഇന്ത്യ ഒരിക്കലും പൊറുപ്പിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജി സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തിന് അടിവരയിടുന്നു, രാജീവ് ചന്ദ്രശേഖര്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: