അമാനുഷികനായിരുന്ന ദേവരഹാ ബാബായുടെ ആജ്ഞയ്ക്കുമുന്നില്‍ തല കുനിച്ചാണ് എതിര്‍പ്പുകളുണ്ടായിരുന്നിട്ടും പ്രധാനമന്ത്രി രാജീവ് ഗാന്ധി അയോദ്ധ്യയിലെ ശ്രീരാമമന്ദിരത്തിന് ശിലയിടാന്‍ അനുമതി നല്‍കിയത്. 1989 നവംബര്‍ ഒന്നിന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടാന്‍ നിശ്ചയിച്ച ധര്‍മ്മ സന്‍സദില്‍ ബാബയായിരുന്നു അധ്യക്ഷന്‍.
തറക്കല്ലിടലിന് സര്‍ക്കാരടക്കം തടസവാദമുയര്ത്തുന്നതിനിടയിലാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ്, ദേവരഹാബാബയെ കാണാനെത്തിയത്. ‘അത് സംഭവിക്കട്ടെ’ എന്നായിരുന്നു ബാബയുടെ കല്പന. പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായിട്ടും ആ നിര്‍ദേശം രാജീവിന് അനുസരിക്കേണ്ടിവന്നു. ശ്രീരാമക്ഷേത്രനിര്മ്മാണത്തിലേക്ക് വഴിതുറന്ന ഏറ്റവും പ്രധാന അദ്ധ്യായങ്ങളിലൊന്നിന്റെ കാര്മ്മികനാവുകയായിരുന്നു അങ്ങനെ ദേവരഹാബാബ എന്ന നഗ്നസംന്യാസി.
ഉത്തര്‍പ്രദേശിലെ ദേവരിയാ ജില്ലയ്ക്കടുത്ത് ലാറിലെ സരയൂ നദിയുടെ തീരത്ത് ഒരു മാടത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. മഹര്‍ഷി പതഞ്ജലിയുടെ അഷ്ടാംഗ യോഗചര്യയില്‍ വിദഗ്ധനായിരുന്നു. ബാബ എവിടെ നിന്ന് വന്നു, എവിടെ ജനിച്ചു, എന്ന് ജനിച്ചു തുടങ്ങിയവയെക്കുറിച്ച് ആര്‍ക്കും അറിവുണ്ടായിരുന്നില്ല. എല്ലാ ബന്ധങ്ങളും അറ്റവന്… അതുല്യ ശ്രീരാമ ഭക്തന്…
സരയുവിന്റെയും ഗംഗയുടെയും തീരങ്ങളില്‍ ഏറുമാടങ്ങള്‍ നിര്‍മ്മിച്ച് അദ്ദേഹവും സഹായികളും ജീവിച്ചു. ഭാരതത്തിലേയും വിദേശത്തേയും അതിപ്രശസ്തര്‍ ബാബയുടെ ഭക്തരായി. രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ്, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, അടല്‍ ബിഹാരി വാജ്പേയി എന്നിവര്‍ ബാബയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. 1984 ജനുവരിയില്‍ അലഹബാദ് കുംഭമേളയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. ചരിത്രത്തെ രാമക്ഷേത്രത്തിന്റെ വഴിയേ തിരിച്ചുവിടാനുള്ള ദൗത്യമായിരുന്നു ദേവരഹാബാബ ഏറ്റെടുത്തത്.
(നാളെ: സ്വാമി കരപത്രിജി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: