തിരുവനന്തപുരം : ഗ്രൂപ്പ് നോക്കാതെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ 2016 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്ക്കില്ലായിരുന്നെന്ന് വി.എം. സുധീരന്. ആളുകളുടെ കഴിവ് നോക്കാതെയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. അതില്‍ താന്‍ ദുഃഖിതനായിരുന്നു. സുധാകരനും സതീശനും വന്നപ്പോള്‍ ഈ സ്ഥിതി മാറുമെന്ന് വിചാരിച്ചു.
ഡിസിസി പ്രസിഡന്റുമാരെ നിയമിച്ച രീതി ശരിയല്ല, കെ. സുധാകരനെ ഇക്കാര്യം അറിയിച്ചിരുന്നു. സംഘടനക്ക് യോജിച്ചതല്ല ഈ ശൈലി അതിനാലാണ് ഹൈക്കമാന്‍ഡിന് കത്തെഴുതിയത്. പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ല. രാഹുല്‍ ഗാന്ധിയും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും രണ്ട് വര്‍ഷമായി ഒന്നും പരിഹരിച്ചില്ല.
രണ്ട് ഗ്രൂപ്പിന് പകരം അഞ്ച് ഗ്രൂപ്പ് ആയി. പേര് പറയുന്നില്ല. ഗ്രൂപ്പിനുള്ളില്‍ ഉപഗ്രൂപ്പും വന്നു. ഇതോടെ പരിപാടികളില്‍ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചു. എന്നാല്‍ ഡിസിസി പരിപാടികളില്‍ പങ്കെടുത്തു. കെപിസിസി യുടെയും എഐസിസിയുടേയും പരിപാടികളില്‍ പങ്കെടുത്തില്ല. മറ്റ് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തു.
സുധാകരന് പല കാര്യങ്ങളും തിരുത്തിയിട്ടുണ്ട്. തനിക്കെതിരെ പറഞ്ഞതും തിരുത്തും. തന്റെ പ്രതികരണത്തോട് മറുപടി പറയേണ്ടത് കെപിസിസി യോഗത്തിലായിരുന്നു. പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത് താന്‍ പുറത്ത് പറഞ്ഞില്ല. സുധാകരന്റേത് തെറ്റായ പ്രവണതയാണ്. സുധാകരന് ചെയ്തത് ഔചിത്യ രാഹിത്യമാണെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
അതേസമയം സുധീരന്റെ പ്രസ്താവനകള്‍ക്ക് വില കല്‍പ്പിക്കുന്നില്ലെന്ന് കെ. സുധാകരന് പറഞ്ഞു. അസ്ഥാനത്തുള്ള പ്രസ്താവനകളാണ് ഇവയെല്ലാം. വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകവേയാണ് കെപിസിസി പ്രസിഡന്റിന്റെ ഈ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: