ആലപ്പുഴ: ഭാരതീയ വിചാരകേന്ദ്രം 41-ാം സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും, 31ന് സമാപിക്കും. ഇന്ന് രാവിലെ 10.30ന് ബ്രദേഴ്സ് ടൂറിസ്റ്റ് ഹോമില്‍ സംസ്ഥാന സമിതി യോഗവും പ്രതിനിധി സമ്മേളനവും വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 10ന് സമ്മേളനം ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്ര ഹാളില്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ ആര്. സഞ്ജയന്, ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, പ്രഞ്ജാപ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍, സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.വി. ജയമണി, ജനറല്‍ കണ്‍വീനര്‍ അഡ്വ. ടി.എസ്. തുളസീ കൃഷ്ണന്, ജില്ല അധ്യക്ഷ ഡോ. ആര്. രാജലക്ഷ്മി എന്നിവര്‍ പങ്കെടുക്കും. വിവിധ വിഷയങ്ങള്‍ പ്രജ്ഞാപ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍, കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്, കേരള കേന്ദ്ര സര്‍വകലാശാല ഡീന്‍ ഡോ. അമൃത് ജി. കുമാര്‍ എന്നിവര്‍ അവതരിപ്പിക്കും.
31ന് രാവിലെ 9.30ന് ജി 20 അധ്യക്ഷസ്ഥാനം ഭാരതം കൈമാറുമ്പോള്‍ എന്ന വിഷയത്തില്‍ ഇഗ്നോ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം. രാജേഷ് വിഷയാവതരണം നടത്തും. വൈക്കം സത്യഗ്രഹം എന്ന ദേശീയ നവോത്ഥാന പ്രസ്ഥാനം എന്ന വിഷയം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് അവതരിപ്പിക്കും.
സമാപനസഭ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.വി. ജയമണി അധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: