പാട്ന: ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിന് എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ്. നേരത്തെ സമന്‍സുകള്‍ക്ക് പുറമേയാണിത്. റെയില്വെഭൂമി മറിച്ചുനല്‍കിയെന്ന കേസിലാണ് വീണ്ടും ഇ ഡി സമന്‍സ് അയച്ചത്.
ജനുവരി അഞ്ചിന് തേജസ്വി യാദവ് ഇ ഡിക്ക് മുമ്പില്‍ ഹാജരാകണം. 22ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തേജസ്വി എത്തിയിരുന്നില്ല. യുപിഎ മന്ത്രിസഭയില്‍ ലാലു പ്രസാദ് യാദവ് റെയില്‍വെ മന്ത്രിയായിരുന്നപ്പോഴുള്ള കേസാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: