തിരുവല്ല: ഭരണത്തിന്റെ തണലില്‍ കോണ്‍ഗ്രസ് നേതാക്കളെ വിലയ്ക്കെടുക്കാന്‍ സിപിഎം നീക്കം. സാമ്പിള്‍ ഡോസെന്ന നിലയില്‍ മുന്‍ ഡിസിസി അദ്ധ്യക്ഷന്‍ ബാബു ജോര്‍ജിനെയും സജിചാക്കോയെയും നവകേരളാ സദസില്‍ എത്തിച്ചതോടെ ഏറെ പ്രതീക്ഷ യിലാണ് സിപിഎം. എന്നാല്‍ ബാബു ജോര്‍ജ്ജിനും സജി ചാക്കോയ്ക്കും തല്കാലം മറുപടി നല്‍കേണ്ടെന്നാണ് കെപിസിസി നിര്‍ദേശം.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടുമെന്നറിയാതെ തമ്മിലടിച്ച് പലതട്ടായി നില്‍ക്കുകയാണ് പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസ് നേതൃത്വം. അതിനാല്‍ തന്നെ പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്കിനും സാധ്യതയേറെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വന്‍ വാഗ്ദാനങ്ങള്‍ നിരത്തിയാണ് പാളയം ശക്തമാക്കാന്‍ ഇടത് നീക്കം.
മുന്‍ ഡിസിസി അദ്ധ്യക്ഷനായിരുന്ന പീലിപ്പോസ് തോമസാണ് ദൗത്യത്തിന്റെ മുന്നിരക്കാരന്. വരും ദിനങ്ങളില്‍ കൂടുതല്‍ പേരെ ഇടത് പാളയത്തില്‍ എത്തിക്കാനാ്ണ് ലക്ഷ്യം. കോണ്‍ഗ്രസില്‍ നിന്ന് നടപടി നേരിട്ട് പുറത്ത് നില്‍ക്കുമ്പോഴാണ് ബാബു ജോര്‍ജ്ജും സജി ചാക്കോയും സിപിഎമ്മിന് കൈകൊടുത്ത് നവകേരള സദസ്സ് വേദിലെത്തിയത്. ആദ്യഘട്ടമെന്ന നിലയില്‍ കോണ്‍ഗ്രസിന് ജില്ലയില്‍ ബദല്‍ സംഘടന രൂപീകരിക്കാന്‍ തയ്യാറെടുത്തവരാണ് ബാബു ജോര്‍ജ്ജും സജി ചാക്കോയും. പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം നല്കി ഇരുവരെയും സിപിഎമ്മിന്റെ ഭാഗമാക്കും.
പക്ഷെ കോണ്‍ഗ്രസിലെ പിളര്‍പ്പ് പൂര്‍ണ്ണമാകുമ്പോള്‍ മാത്രം ഉചിതമായ സ്ഥാനം ഇരുവര്‍ക്കും നല്‍കുമെന്നാണ് സൂചന. മുന്‍പ് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേക്കേറിയ പീലിപ്പോസ് തോമസ് ഉള്‍പ്പടെ നേതാക്കളെ ചൂണ്ടിക്കാട്ടിയാണ് സിപിഎം വാഗ്ദാനം.പത്തനംതിട്ടയിലെ അസംതൃപ്തരായ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ ഇടത് പാളയത്തില്‍ എത്തിക്കാനുള്ള ദൗത്യമാണ് ഉലഞ്ഞ് നില്ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സിപിഎം നല്‍കിയിരിക്കുന്നത്.
അതിനിടെ പിജെ കുര്യന് ഉള്‍പ്പെടെ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് ബാബു ജോര്‍ജ് രംഗത്തെത്തി. ബാബു ജോര്‍ജിന് പി.ജെ. കുര്യനോടും അനുയായികളോടുമാണ് ദേഷ്യം കൂടുതല്‍. ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും ഇരുവരും സിപിഎമ്മിന് തുറപ്പുചീട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: