മുഹമ്മ : മുഹമ്മ സാമൂഹ്യാരോഗ്യകേന്ദ്രം അവഗണനയില്‍, ദേശീയപാത 66നും ആലപ്പുഴ- മധുര ദേശിയ പാതയ്ക്കും ഇടയിലുള്ള പ്രധാന ആതുരാലയമാണ് ഇത്. ചേര്‍ത്തല താലൂക്ക് ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി എന്നിവ കഴിഞ്ഞാല്‍ സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന ഈ ചികിത്സാ കേന്ദ്രം അവഗണന നേരിടുകയാണ്. ഒരു കാലത്ത് ഏറെ പേരു കേട്ട ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ, പ്രസവം. പോസ്റ്റ് മോര്‍ട്ടം എന്നിവ നടന്നിരുന്നു.
എഴുപത് വര്‍ഷമെങ്കിലും പഴക്കമുള്ള ആശുപത്രിയിലെ പല കെട്ടിടങ്ങളും ചോര്‍ന്ന് ഒലിക്കുന്ന തരത്തിലാണ്. ജീവനക്കാര്‍ക്കുളള ക്വാര്‍ട്ടേഴ്സും നാശത്തിലാണ്. പഴയ ഒപി കെട്ടിടം പൊളിച്ചു നീക്കിയിട്ട് രണ്ട് വര്‍ഷത്തോളമായി. ഫണ്ട് ലഭിക്കാത്തതിനാല്‍ പണി നടന്നില്ല. ഐസലേഷന്‍ വാര്‍ഡിനായി മന്ത്രി പി. പ്രസാദ് 75 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ സ്ഥല പരിമിതി തടസ്സമായി. സ്വകാര്യ വ്യക്തിയുടെ സ്ഥലം കൂടി വിലയ്ക്ക് വാങ്ങിയാലെ വികസനം നടക്കുകയുള്ളു.
ഹൃദ്രോഗം, വാഹനാപകടത്തില്‍ പരിക്കേറ്റാല്‍ പ്രാഥമിക ചികിത്സ പോലും നല്‍കാനുള്ള സംവിധാനം ഇവിടില്ല. പഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടര്‍ ഉള്‍പ്പെടെ ആറു പേരുടെ സേവനം ഉണ്ട്. ആറ് നഴ്സുമാരും പ്രവര്‍ത്തിക്കുന്നു. കഞ്ഞിക്കുഴി ബ്ലോക്കിന്റെ കീഴില്‍ നിന്നും ആര്യാട് ബ്ലോക്കിന്റെ കീഴിലായതോടെയാണ് മുഹമ്മ ആശുപത്രിയുടെ തകര്‍ച്ച തുടങ്ങിയത്. ആര്യാട് ബ്ലോക്കിന്റെ കിഴില്‍ ചെട്ടികാട് ആശുപത്രി ഉണ്ട്. 101 കോടിയുടെ വികസനമാണ് അവിടെ നടന്നത്. അപ്പോഴും മുഹമ്മ സിഎച്ച്സി അവഗണിക്കപ്പെട്ടു.
മുഹമ്മ ആശുപത്രിയുടെ വികസനം വേണം എന്ന ആ വശ്യവുമായി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ ആരോഗ്യ മന്ത്രിയെ കണ്ടു നിവേദനം നല്കി. അതിനു പിന്നാലെ വിക്ടറി കലാകായിക വേദി മുഖ്യമന്ത്രിയുടെ നവകേരള യാത്രയില്‍ എത്തി നിവേദനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: