ന്യൂദല്‍ഹി: കര്‍ണ്ണാടകയിലെ ബെല്ലാരിയില്‍ എന്‍ ഐഎ നടത്തിയ റെയ് ഡില് നിരോധിക്കപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാവ് മിനാസിനെ അറസ്റ്റ് ചെയ്തു.ബെല്ലാരി കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ഐഎസ് രഹസ്യ കേന്ദ്രം തകര്‍ക്കുകയും ചെയ്തു. ബെല്ലാരിയിലെ രഹസ്യഗ്രൂപ്പിന്റെ നേതാവ് മിനാസ് എന്ന മുഹമ്മദ് സുലൈമാനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. കാരണം ഇന്ത്യയുടെ പലഭാഗങ്ങളിലും ചില ഐഇഡി ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനപദ്ധതികള്‍ ഇവര്‍ ആസൂത്രണം ചെയ്തുവരികയായിരുന്നു. അത് തകര്‍ക്കാന്‍ കഴിഞ്ഞു.
In an early morning crackdown on the ISIS today, the National Investigation Agency (NIA) raided 19 locations across four states and arrested eight operatives of the banned terror outfit’s Ballari module, including its leader Minaz, thus foiling plans by the accused to carry out… pic.twitter.com/RWpycOdZIs
— ANI (@ANI) December 18, 2023
ശക്തിയേറിയ ബോംബുണ്ടാക്കുന്നതിനുള്ള സ്ഫോടക വസ്തുക്കളായ സള്‍ഫര്‍, പൊട്ടാസിയം നൈട്രേറ്റ്, ചാര്‍ക്കോള്‍, ഗണ്‍പൗഡര്‍, പഞ്ചസാര, എത്തനോള്‍, മൂര്‍ച്ചയേറിയ ആയുധങ്ങള്‍, കണക്കില്‍പ്പെടാത്ത പണം, സ്മാര്‍ട്ട് ഫോണുകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
ബെല്ലാരിയില്‍ നിന്നും മിനാജ്, സയ്യിദ് ഷമീര്‍, മുംബൈയില്‍ നിന്നും അനസ് ഇഖ്ബാല്‍ ഷെയ്ഖ്, ബെംഗളൂരുവില്‍ നിന്നും സയ്യിദ് സമിയുള്ള, മുഹമ്മദ് മുസമ്മില്‍, ദല്‍ഹിയില്‍ നിന്നും ഷയാന്‍ റഹ്മാന്, ജംഷഡ് പൂരില്‍ നിന്നും മുഹമ്മദ് ഷബാസ് എന്നിവരാണ് എന്‍ഐഎ പിടിയിലായത്.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ദക്ഷിണേന്ത്യയിലെ 19 സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. സംസ്ഥാന പോലീസ് സേനയുടെ സഹായത്തോടെയായിരുന്നു എന്‍ ഐഎ റെയ്ഡ്.
ലഷ്കര്‍-ഇ-തൊയ്ബ ഭീകരന് തടവുകാരെ തീവ്രവാദികളാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടകയിലെ ബെംഗളൂരുവിലുടനീളം ഒന്നിലധികം സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം. കേസില്‍ എന്‍ഐഎ തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായി ഡിസംബര്‍ 13ന് കേസില്‍ ഒരാള്‍ ഒളിവിലുള്ള നാല് പ്രതികളുടെ വീടുകള്‍ ഉള്‍പ്പെടെ ആറ് സ്ഥലങ്ങളില്‍ വിപുലമായ തിരച്ചില്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: