ലണ്ടന്‍ : ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ഏജന്റിനെ ഇറാനില്‍ വധിച്ചതായി റിപ്പോര്‍ട്ട്.മൊസാദ് ഉള്‍പ്പെടെയുള്ള വിദേശ രഹസ്യാന്വേഷണ വിഭാഗങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് നേരത്തേ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിരുന്നു.
സുപ്രധാന രഹസ്യ വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തിയതായാണ് ഇറാന് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. തെക്കുകിഴക്കന്‍ പ്രവിശ്യയായ സിസ്താന്റെയും ബലൂചിസ്ഥാന്റെയും തലസ്ഥാനമായ സഹെദാന്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷയ്ക്ക് വിധേയനാക്കിയ ആളുടെ പേര് പുറത്തുവിട്ടിട്ടില്ല.
2022 ഏപ്രിലില്‍ ഇറാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മൊസാദുമായി ബന്ധമുള്ള സംഘത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. വധിക്കപ്പെട്ടയാള്‍ ഇവരില്‍ ആരെങ്കിലുമാണോ എന്ന് വ്യക്തമല്ല.
ഇറാന് ഇസ്രായേലിനെ അംഗീകരിച്ചിട്ടില്ല. കൂടാതെ മേഖലയിലെ ഇസ്രായേല്‍ വിരുദ്ധ സായുധ ഗ്രൂപ്പുകളായ ഹിസ്ബുള്ളയും ഹമാസിനെയും പിന്തുണയ്ക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: