ന്യൂദല്‍ഹി: ലോക്സഭയിലേക്ക് സന്ദര്‍ശക ഗാലറിയില്‍ നിന്ന് എടുത്ത് ചാടി മുദ്രാവാക്യം വിളിക്കുകയും മഞ്ഞ നിറമുളള വാതകം പ്രയോഗിക്കുകയും ചെയ്ത രണ്ട് യുവാക്കളെയും ദല്‍ഹി പൊലീസ് ചോദ്യം ചെയ്യുന്നു.ഇവര്‍ സഭയിലേക്ക് ചാടിയ സമയം പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിച്ച് മഞ്ഞ വാതകം പ്രയോഗിച്ച ഒരു സ്ത്രീയടക്കം രണ്ട് പേരെയും ചോദ്യം ചെയ്ത് വരികയാണ്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ രഹസ്യാന്വേഷണ ഏജന്‍സിയും ചോദ്യം അക്രമികളെ ചോദ്യം ചെയ്യുകയാണ്.
സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ ഡി എന്നിവരാണ് ലോകസഭയിലേക്ക് ചാടിയത്. ഷൂവിലാണ് വാതക സ്േ്രപ ഒളിപ്പിച്ചിരുന്നത്. ഇവരെ സഭാംഗങ്ങള്‍ തന്നെ പിടികൂടി സുരക്ഷാ ജീവനക്കാരെ ഏല്‍പ്പിക്കുകയായിരുന്നു.
നീലം കൗര്‍, അമോല്‍ ഷിന്‍ഡെ എന്നിവരാണ് പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിച്ചത്. സാഗര്‍ ശര്‍മ്മ മൈസുരുവിലെ ബി ജെ പി എം പി പ്രതാപ് സിംഗിന്റെ ശുപാര്‍ശയിലാണ് സന്ദര്‍ശക ഗാലറിയിലെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. അമോല്‍ ഷിന്‍ഡെ മൈസുരു സ്വദേശിയാണെന്നും വിവരമുണ്ട്. നീലം ഹര്യാന സ്വദേശിയെന്നാണ് പ്രാഥമികമായി പുറത്തു വരുന്ന വിവരം.
ഒരു സംഘടനയുമായും ബന്ധമില്ലെന്നും തൊഴിലില്ലെന്നും ഏകാധിപത്യം അനുവദിക്കാനാകില്ലെന്നുമുളള മുദ്രാവാക്യമാണ് പൊലീസ് പിടികൂടുമ്പോള്‍ നീലം വിളിച്ചത്.കര്‍ഷകരും ചെറുകിട വ്യാപാരികളും ദുരിതത്തിലാണെന്നും ഇവര്‍ വിളിച്ചു പറഞ്ഞു.തങ്ങളുടെ ശബ്ദം ഉയര്‍ത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം അന്വേഷണം പൂര്‍ത്തിയായിട്ടേ എന്തെങ്കിലും പറയാനാകൂ എന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.സംഭവം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സഭയിലില്ലായിരുന്നു.
പാര്‍ലമെന്റ് ആക്രമണം നടന്നതിന്റെ വാര്‍ഷിക ദിനത്തിലാണ് സംഭവമെന്നതിനാല്‍ ഇത് കൂടുതല്‍ ഗൗരവകരമാണ്. ആക്രമണം നടത്തുമെന്ന് അമേരിക്കന്‍-കനേഡിയന്‍ പൗരന് ഖാലിസ്ഥാന്‍ ഭീകരന് ഗുര്‍പത്വന്ത് സിംഗ് പന്നു നേരത്തേ ഭീഷണി മുഴക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: